
റിയോഡിജനീറോ – കോച്ച് ഫെര്‍ണാണ്ടൊ ഡിനിസിനെ ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പുറത്താക്കി. നിയമക്കുരുക്കിനു ശേഷം പ്രസിഡന്റ് എഡ്നാള്‍ഡൊ റോഡ്രിഗസിനെ പ്രസിഡന്റായി കോടതി പുനഃസ്ഥാപിച്ചതിന്റെ പിറ്റേന്നാണ് നടപടി. കാര്‍ലൊ ആഞ്ചലോട്ടി ഈ വര്‍ഷം കോച്ചായി സ്ഥാനമേറ്റെടുക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ വര്‍ഷം മധ്യത്തിലാണ് ഫഌമിനന്‍സെയുടെ പരിശീലകന് കൂടിയായ ഡിനിസിന് താല്‍ക്കാലിക ചുമതല നല്‍കിയത്. ഡിനിന്റെ കീഴില്‍ തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ബ്രസീല്‍ ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. അതിന് പിന്നാലെ ആഞ്ചലോട്ടി എന്നെന്നേക്കുമായി ബ്രസീലിന്റെ വാതില്‍ കൊട്ടിയടക്കുകയും റയല്‍ മഡ്രീഡുമായി കരാര്‍ പുതുക്കുകയും ചെയ്തു.
സ്ഥിരം കോച്ചിനെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഡിനിസിനെ പുറത്താക്കുന്നതെന്ന് എഡ്നാള്‍ഡൊ പറഞ്ഞു. സാവൊപൗളോയുടെ കോച്ച് ഡോറിവാള്‍ ജൂനിയര്‍ നിയമിക്കപ്പെടുമെന്നാണ് സൂചന. ജൂണില്‍ കോപ അമേരിക്ക ടൂര്‍ണമെന്റ് വരാനിരിക്കുകയാണ്. മാര്‍ച്ചില്‍ ഇംഗ്ലണ്ടുമായും സ്പെയിനുമായും സന്നാഹ മത്സരങ്ങളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
