
കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരിമരുന്ന് വിൽപന നടത്തുന്ന യൂട്യൂബ് വ്ലോഗർ പിടിയിൽ. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് എക്സൈസിന്റെ പിടിയിലായത്. എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലുമായാണ് യുവതി പിടിയിലായത്. കാലടി മറ്റൂരിൽവെച്ചാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ഏതാനും നാളുകളായി സ്വാതി കൃഷ്ണ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. യുവതിയിൽനിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുമായി സ്വാതി എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. സ്വാതി കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Story Highlights: Youtube vlogger arrested with MDMA
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]