
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയാദ്- കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന നിലമ്പൂർ സ്വദേശി മൂർക്കൻ റഊഫിന്റെ ചികിത്സാർഥം റിയാദിലെ പൊതു സമൂഹത്തിൽ നിന്ന് സ്വരൂപിച്ച മൂന്ന് ലക്ഷത്തി അയ്യായിരം രൂപ റഊഫ് ചികിത്സാ സഹായ സമിതി ചെയർമാൻ റോസിന് ഭാരവാഹികൾ കൈമാറി. നിലമ്പൂർ ജനതാപടിയിലെ റഊഫ് സഹായ സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ നിലമ്പൂർ പ്രവാസി സംഘടന മുൻ പ്രസിഡന്റും രക്ഷാധികാരിയുമായി അബ്ദുല്ല വല്ലാഞ്ചിറ ഫണ്ട് സഹായ സമിതി ചെയർമാൻ അനിൽ റോസിന് കൈമാറി.
റഊഫിന്റെ തുടർ ചികിത്സക്ക് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ അത് ഏറ്റെടുക്കാനും നിലമ്പൂർ പ്രവാസി സംഘടന തയാറാണെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ മുൻ പ്രസിഡന്റ് ഷൗക്കത്ത് ഉള്ളാട്ടുപറമ്പിൽ, ഷാനവാസ് പട്ടിക്കാടൻ, ഹിദായത്ത്, ഉനൈസ്, ഹക്കീം, ആന്റണി സെബാസ്റ്റ്യൻ, ഗഫൂർ എരഞ്ഞിക്കൽ, ശിഹാബ് തെക്കിൽ, നൗഷാദ് ഉലുവാൻ, അനീഷ്, അലി, ബിച്ചു, റഈഫ്, ഷാജി എന്നിവർ പങ്കെടുത്തു.