
മംഗളൂരു: സുള്ള്യ പടുവന്നൂരില്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനി മുറിയിലെ ഫാനില്‍ തൂങ്ങി ജീവനൊടുക്കി. കണ്ണഡ്ക സ്വദേശി ചന്ദ്രശേഖര്‍ ഗൗഡയുടെ മകള്‍ ദീക്ഷയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ദീക്ഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുത്തൂരിലെ സ്വകാര്യ കോളജിലെ ഒന്നാം പിയുസി വിദ്യാര്‍ഥിനിയാണ് ദീക്ഷ. മാതാപിതാക്കള്‍ ജോലിക്കായി പോയ സമയത്താണ് ദീക്ഷ ജീവനൊടുക്കിയതെന്ന് പുത്തൂര്‍ പൊലീസ് പറഞ്ഞു. ആത്മഹത്യയുടെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദീക്ഷയുടെ അടുത്ത സുഹൃത്തുക്കളില്‍ നിന്നടക്കം വിവരങ്ങള്‍ ചോദിച്ചറിയുന്നുണ്ടെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471 255 2056).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]