
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പില്‍ അതിവേഗ നിയമനവുമായി പിഎസ്സി. 247 അസിസ്റ്റന്റ് സര്ജന്മാര്ക്ക് കൂടി നിയമന ശുപാര്‍ശ അയച്ചെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ 2021 മാര്‍ച്ചില്‍ നിലവില്‍ വന്ന അസിസ്റ്റന്റ് സര്ജന് റാങ്ക് ലിസ്റ്റില്‍ നിന്ന് ആകെ അയച്ച നിയമന ശുപാര്‍ശകളുടെ എണ്ണം 610 ആയി. 30 പേര്‍ക്ക് കൂടി ഈ തസ്തികയിലേക്ക് ഉടന്‍ നിയമനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 17 വരെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി.
മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. 262 അധ്യാപക തസ്തികകളും എട്ട് അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. തിരുവനന്തപുരം-25, കൊല്ലം-29, കോന്നി-37, ആലപ്പുഴ-8, കോട്ടയം-4, എറണാകുളം-43, ഇടുക്കി-50, തൃശൂര്‍-7, മഞ്ചേരി-15, കോഴിക്കോട്-9, കണ്ണൂര്‍-31, കാസര്‍ഗോഡ്-1 എന്നിങ്ങനെ മെഡിക്കല്‍ കോളേജുകളിലും അപെക്സ് ട്രോമ ആന്‍ഡ് എമര്‍ജന്‍സി ലേണിങ് സെന്ററില്‍ മൂന്ന് അധ്യാപക തസ്തികകളും സൃഷ്ടിച്ചു. കോന്നി-1, ഇടുക്കി-1, അറ്റെല്‍ക്-6 എന്നിങ്ങനെ അനധ്യാപക തസ്തികകളും സൃഷ്ടിച്ചെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Last Updated Jan 7, 2024, 3:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]