ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളുണ്ട്. അത് മനസിലാക്കിയാവണം ചെടികൾക്ക് പരിചരണം നൽകേണ്ടത്.
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പരിചരണത്തിലും വ്യത്യാസം ഉണ്ടാവണം. വിന്ററിൽ ഇൻഡോർ ചെടികൾ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ടത് ഇതാണ്.
വിന്ററിൽ സൂര്യപ്രകാശം ലഭിക്കുന്നത് കുറവായിരിക്കും. അതിനാൽ തന്നെ ചെടികൾക്ക് കുറച്ച് വെള്ളം മാത്രമേ ആവശ്യമുള്ളൂ.
അമിതമായി വെള്ളമൊഴിക്കുന്നത് ചെടി നശിക്കാൻ കാരണമാകുന്നു. ഈ സമയങ്ങളിൽ സൂര്യപ്രകാശം കുറവായതുകൊണ്ട് തന്നെ കൂടുതൽ വെളിച്ചം ലഭിക്കുന്ന സ്ഥലത്താവണം ചെടികൾ വളർത്തേണ്ടത്.
ജനാലയ്ക്ക് അടുത്ത് വളർത്താം. വിന്റർ സമയത്ത് വളം ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കണം.
ഈ സമയങ്ങളിൽ ചെടികൾക്ക് കൂടുതൽ പോഷകങ്ങൾ ആവശ്യം വരുന്നില്ല. ഈ സമയങ്ങളിൽ ചെടികൾ റീപോട്ടിങ് ചെയ്യുന്നത് ഒഴിവാക്കണം.
ഇത് ചെടിയുടെ വളർച്ചയെ ഇല്ലാതാക്കുന്നു. അമിതമായി ചൂടേൽക്കുന്ന സ്ഥലങ്ങളിൽ നിന്നും ചെടികൾ മാറ്റിവളർത്താൻ ശ്രദ്ധിക്കണം.
ഇല്ലെങ്കിൽ ചെടി പെട്ടെന്ന് നശിച്ചുപോകും. ശരിയായ പരിചരണം നൽകിയില്ലെങ്കിൽ ചെടികൾ പെട്ടെന്ന് നശിച്ചുപോകും.
കാലാവസ്ഥയ്ക്ക് അനുസരിച്ച് വെള്ളമൊഴിക്കുന്നതിലും പ്രകാശം ലഭിക്കുന്നതിലുമൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

