
മലപ്പുറം: വളര്‍ത്തു മൃഗങ്ങളുടെ ഫാം ഹൗസിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ സംഘത്തെ പിടികൂടി എക്സൈസ്. 142 ഗ്രാം എംഡിഎംഎയുമായി കാവനൂര്‍ സ്വദേശി മുഹമ്മദ് കാസിം (38), മമ്പാട് പൊങ്ങല്ലൂര്‍ സ്വദേശി ഷമീം (35), ആമയൂര്‍ സ്വദേശി സമീര്‍ കുന്നുമ്മല്‍ (35) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
ഫാമില്‍ നടത്തിയ പരിശോധനയില്‍ 52 ഗ്രാം എംഡിഎംഎയും, കാസിമിന്റെ വീട്ടില്‍ നിന്ന് 90 ഗ്രാം എംഡിഎംഎയുമാണ് കണ്ടെടുത്തത്. കാസിമിന്റെ ഉടമസ്ഥതയില്‍ അരീക്കോട് മൈത്രയിലാണ് ഏകദേശം രണ്ടര ഏക്കര്‍ സ്ഥലത്ത് ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രാവ്, കോഴി, പട്ടി, എമു, ഒട്ടകപക്ഷി, തത്ത തുടങ്ങിയ വളര്‍ത്തു മൃഗങ്ങളുടെ വില്‍പ്പനയാണ് നടന്നിരുന്നത്. ഇതിന്റെ മറവിലാണ് മൂവരും ചേര്‍ന്ന് മയക്കുമരുന്ന് കച്ചവടവും ആരംഭിച്ചതെന്ന് എക്സൈസ് അറിയിച്ചു.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും, മലപ്പുറം ഐബിയും, മഞ്ചേരി എക്സൈസ് റേഞ്ചുംയും സംയുക്തമായി നടത്തിയ റെയ്ഡില്‍ മൂവര്‍ സംഘത്തെ പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് ഷഫീഖ് പി കെ, ഷിജുമോന് ടി, പ്രിവന്റ്റീവ് ഓഫീസര്‍ ശിവപ്രകാശ് കെ എം, പ്രിവന്റ്റീവ് ഓഫീസര്‍ (ഗ്രേഡ്) മുഹമ്മദാലി, സുഭാഷ് വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജന് നെല്ലിയായി, ജിഷില്‍ നായര്‍, അഖില്‍ ദാസ്. ഇ, സച്ചിന്‍ദാസ്. കെ, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ധന്യ. കെ, എക്സൈസ് ഡ്രൈവര്‍ ഉണ്ണികൃഷ്ണന് എന്നിവരും പരിശോധനയുടെ ഭാഗമായി.
ബസില്‍ എംഡിഎംഎ കടത്ത്; മധ്യവയസ്കന് പിടിയില്‍
മാനന്തവാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്തുന്നതിനിടെ മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് കേച്ചേരി എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടി വീട്ടില്‍ കെ. ശ്രീജിഷ് (47) ആണ് പിടിയിലായത്. അമ്പത് ഗ്രാം എം.ഡി.എം.എ ആയിരുന്നു ഇയാള്‍ ചില്ലറ വില്പനക്കായി കടത്തിയിരുന്നത്. പോക്കറ്റിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാവിലെ പത്തരയോടെ വാഹന പരിശോധന നടത്തുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന്, പ്രിവന്റ്റ്റീവ് ഓഫീസര്‍മാരായ കെ. ജോണി, പി.ആര്. ജിനോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ ആയ കെ.എസ്. സനൂപ് എക്സൈസ് ഡ്രൈവര്‍ കെ.കെ. സജീവ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. തൊണ്ടി മുതലും പ്രതിയെയും കൂടുതല്‍ നടപടികള്‍ക്കായി മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റി.
Last Updated Dec 7, 2023, 10:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]