
കേരളത്തിലെ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്കായി കൊച്ചിയില്‍ 14മുതല്‍ 17വരെ മെഗാ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 2019-2020 മോഡല്‍ ജാവ, യെസ്ഡി മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്ക് പങ്കെടുക്കാം. ബ്രാന്ഡിന്റെയും പ്രമുഖ ഒഇ വിതരണക്കാരായ മോട്ടുല്‍, ആമറോണ്‍, സിയറ്റ് ടയര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ നേതൃത്വത്തിലായിരിക്കും ക്യാമ്പ് എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സര്‍വീസ് ക്യാമ്പില്‍ പങ്കെടുക്കുന്ന വാഹന ഉടമകള്‍ക്ക് മോട്ടോര്‍സൈക്കിളിന്റെ സ്ഥിതി കണക്കിലെടുത്ത് സൗജന്യ അധിക വാറന്റി ലഭ്യമാക്കും. എക്സ്ചേഞ്ച്, ബൈബാക്ക് താല്പര്യം ഉളള ഉപഭോക്താക്കള്‍ക്ക് അതിനുള്ള അവസരം ക്യാമ്പില്‍ ഒരുക്കും. താല്‍പ്പര്യമുള്ള ഉടമകള്‍ക്ക് നവീകരണ പ്രക്രിയ സുഗമമാക്കാന്‍ ഈ ക്യാമ്പ് ലക്ഷ്യമിടുന്നു.
കൊച്ചി ക്യാമ്പിനെ തുടര്‍ന്ന് ബെംഗളൂരു, ചെന്നൈ, കോഴിക്കോട്, ഹൈദരാബാദ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും ക്യാമ്പുകൾ ഉണ്ടാകും. ഈ ക്യാമ്പ് ഉപഭോക്തൃ അടിത്തറയിലേക്ക് എത്തിച്ചേരുന്നതിനും മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ജാവ യെസ്ഡിയുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും കമ്പനി പറയുന്നു.
മികച്ച ഡിസൈന്‍, മികച്ച പ്രകടനം, പതിറ്റാണ്ടുകളുടെ പൈതൃകം എന്നിവയ്ക്ക് എപ്പോഴും പേരുകേട്ടതാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ ശ്രേണി. ജാവ, ജാവ 42, ജാവ 42 ബോബര്‍, ജാവ പെരാക്ക് എന്നിവ ഉള്‍പ്പെടുന്നതാണ് ജാവ മോട്ടോര്‍സൈക്കിള്‍ നിര. യെസ്ഡി റോഡ്സ്റ്റര്‍, യെസ്ഡി സ്ക്രാമ്പ്ളര്‍, യെസ്ഡി അഡ്വഞ്ചര്‍ എന്നിവയാണ് യെസ്ഡി മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ വരുന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക്ക് ലെജൻഡ്സ് 2018-ൽ ആണ് ജാവയെ തിരികെ കൊണ്ടുവന്നത്. തുടർന്ന് 2022-ൽ യെസ്ഡിയും തിരിച്ചെത്തി.
Last Updated Dec 7, 2023, 4:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]