

കോട്ടയം നഗരമധ്യത്തില്‍ ധന്യരമ്യ തീയേറ്റിനു സമീപം കംപ്യൂട്ടര്‍ കടയില്‍ തീപിടുത്തം രാവിലെ പത്തേകാലിനാണ് തീപിടുത്തമുണ്ടായത് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ല
സ്വന്തം ലേഖകന്‍
കോട്ടയം: നഗരമധ്യത്തില്‍ പുളുമൂട് ജംഗ്ഷനു സമീപം ധന്യ രമ്യ തിയേറ്റിനു മുന്നിലെ കംപ്യൂട്ടര്‍ കടയില്‍ തീപിടുത്തം. ഇന്നു രാവിലെ പത്തേ കാലോടെ ലെനോവ സറ്റോഴ്സ് എന്ന കടയിലാണ് തീപിടുത്തമുണ്ടായത്. ജീവനക്കാരെത്തി കട തുറന്ന് വൈദ്യുതി സ്വിച്ച് ഇട്ടതോടെ പെട്ടെന്ന് കടയ്ക്കുള്ളില്‍ തീയും പകയും ഉണ്ടാവുകയായിരുന്നു. സീലിംഗിനിടയിലൂടെയാണ് തീയും പുകയും പുറത്തേക്കു വന്നത്.
ഉടന്‍ തന്നെ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു. സീലിംഗില്‍ ഘടിപ്പിച്ചിരുന്ന ലൈറ്റിലേക്കുള്ള വൈദ്യുതി കണക്ഷനിലെ തകരാര്‍ ആയിരിക്കാം തീപിടുത്തത്തിന് കാരണമെന്നു കരുതുന്നു. കടയിലെ ജീവനക്കാര്‍ പറഞ്ഞത് സമീപത്തെ കടകളില്‍ ഹൈ വോള്‍ട്ടേജ് പ്രശ്നം ഉണ്ടായിരുന്നുവെന്നാണ്. ഇവരുടെ തന്നെ സമീപത്തുള്ള പോപ്പുലര്‍ കംപ്യൂട്ടേഴ്സ് എന്ന കടയിലും ടയര്‍ കടയിലുമെല്ലാം സമാന രീതിയില്‍ വൈദ്യുതി പ്രശ്നം ഉണ്ടായി എന്നും ലെനോവയിലെ ജീവനക്കാരന് പറഞ്ഞു.
അസിസ്റ്റന്റ് സറ്റേഷന് ഓഫീസര്‍ കെ.എ.കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് ഫയര്‍ഫോഴ്സ് എത്തിയത്. തീ പിടുത്തത്തില്‍ കാര്യമായ നഷ്ടമൊന്നും സംഭവിച്ചിട്ടില്ല. കംപ്യൂട്ടറുകള്‍ ഓണ്‍ ചെയ്യാതിരുന്നതിനാലാണ് കാര്യമായ നഷ്ടം ഉണ്ടാകാതിരുന്നതെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |