

നടപ്പാതയിലെ സ്ലാബുകള്‍ക്കിടയില്‍ കാല് കുരുങ്ങി;62 കാരിയായ വയോധികയ്ക്ക് പരുക്കേറ്റു.
സ്വന്തം ലേഖിക
എറണാകുളം :പെരുമ്പാവൂരില്‍ നടപ്പാതയിലെ സ്ലാബുകള്‍ക്കിടയില്‍ കാല് കുരുങ്ങി വയോധികയ്ക്ക് പരുക്കേറ്റു.
ഇന്ന് രാവിലെ 8.30ന് ആയിരുന്നു അപകടം. ധൃതിയില്‍ നടക്കുന്നതിനിടെ, . സ്ലാബുകള്‍ക്കിടയിലേക്ക് വീട്ടമ്മയുടെ കാല് അകപ്പെടുകയായിരുന്നു. പൊതുപ്രവര്‍ത്തകരുടെയും സമീപത്തുണ്ടായിരുന്നവരുടെയും സഹായത്തോടെ നളിനിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമല്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
62 കാരിയായ പെരുമ്പാവൂർ സ്വദേശിനി നളിനിക്കാണ് പരുക്കേറ്റത്. നളിനി രാവിലെ തിരക്കിട്ട് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പെരുമ്പാവൂർ ക്ഷേത്രത്തിന് സമീപത്തുള്ള വണ്‍വേ റോഡിലാണ് സംഭവം.
അതേസമയം, ഇവിടെ പലയിടങ്ങളിലും റോഡരികിലെ കാനയ്ക്ക് മുകളില്‍ വിരിച്ചിരിക്കുന്ന സ്ലാബുകള്‍ ഇളകി മാറിയ അവസ്ഥയിലാണ്. സ്ലാബുകള്‍ ഇളകിക്കിടക്കുന്നത് നേരത്തെ തന്നെ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]