
മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ ഭാര്യാ പിതാവിനെ പീഡനക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് പെരുവന്താനം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ രണ്ടേകാൽ ലക്ഷം രൂപ തട്ടിയെടുത്തു; പെരുവന്താനം പൊലീസിനെ കൊണ്ട് പൊറുതി മുട്ടി തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ കേരളാ പൊലീസ്
സ്വന്തം ലേഖകൻ
മുണ്ടക്കയം : മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ വാറന്റ് പ്രതിയുടെ വീട് കാണിച്ച് കൊടുത്തതിന്റെ പേരിൽ പൊലീസുകാരന്റെ ഭാര്യാ പിതാവിനെ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പെരുവന്താനം സ്റ്റേഷനിലെ പൊലീസുകാർ ലക്ഷങ്ങൾ തട്ടിയതായി സൂചന.
മുണ്ടക്കയം സ്റ്റേഷനിൽ വർഷങ്ങളായി പെൻഡിംഗ് കിടന്ന വാറന്റ് കേസിലെ പ്രതി കോരൂത്തോട് കുഴിമാവിന് സമീപം പെരുവന്താനം സ്റ്റേഷൻ പരിധിയിലുള്ള
മൂഴിക്കലിൽ താമസമുണ്ടെന്ന് മുണ്ടക്കയം സ്റ്റേഷനിലെ പൊലീസുകാരന് വിവരം ലഭിച്ചു.
ഇതനുസരിച്ച് പ്രദേശത്തെ താമസക്കാരനായ പൊലീസുകാരന്റെ ഭാര്യാ പിതാവിനോട് വിവരങ്ങൾ തിരക്കുകയും വാറന്റ് പ്രതി താമസിക്കുന്ന വീട് കണ്ടെത്തുകയും മുണ്ടക്കയം പൊലീസ് ഇയാളെ പിടികൂടുകയും ചെയ്തു.
തുടർന്ന് പ്രതിയുടെ കൂടെ താമസിച്ചിരുന്ന സ്ത്രീ പൊലീസുകാരന്റെ ഭാര്യാ പിതാവിന്റെ വീട്ടിലെത്തി അസഭ്യം പറയുകയും അടിപിടി ഉണ്ടാക്കുകയും ചെയ്തു. അടിപിടി കേസിൽ പെരുവന്താനം പൊലീസ് കേസ് എടുത്തു.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഈ സ്ത്രീ പൊലീസുകാരന്റെ ഭാര്യാ പിതാവ് തന്നെ കയറി പിടിച്ചെന്നും മാനഭംഗപ്പെടുത്താൻ നോക്കിയെന്നും പറഞ്ഞ് പരാതി നൽകി. എന്നാൽ ഈ പരാതിക്ക് പിന്നിൽ പെരുവന്താനം സ്റ്റേഷനിലെ ചില പൊലീസുകാർ തന്നെയാണെന്നാണ് തേർഡ് ഐ ന്യൂസിന് ലഭിക്കുന്ന രഹസ്യ വിവരം.
ഈ പരാതിയിലാണ് പൊലീസുകാന്റെ ഭാര്യാ പിതാവിനെ മാനഭംഗ കേസിൽ കുടുക്കുമെന്ന് പറഞ്ഞ് രണ്ടേകാൽ ലക്ഷം രൂപ തട്ടിയെടുത്തതായുള്ള വിവരം പുറത്ത് വരുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]