
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ-മിഷോങ്ങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുകയാണ് ചെന്നൈ നഗരം. ഇപ്പോഴിതാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താര സഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടം എന്ന നിലയിലാണ് ഇപ്പോള്‍ ഇത്രയും തുക പ്രഖ്യാപിച്ചത്. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് തുക പ്രഖ്യാപിച്ചത്.
അതേസമയം, ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് നിന്നും 90 കിലോമീറ്റര്‍ അകലെയാണ്. 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയിരുന്ന കാറ്റ്, ഇപ്പോള്‍ 115 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന തീവ്രചുഴലിക്കാറ്റായി മാറി. ചെന്നൈ ജില്ലയിലുള്ള 6 പ്രധാന ഡാമുകളും, റിസര്‍വോയറുകളും 98 ശതമാനവും നിറഞ്ഞു. ചെന്നൈയില്‍ മഴയ്ക്ക് ശമനം വന്നിട്ടുണ്ട്.