ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തിൽ അടുത്തിടെയുണ്ടായ തെരുവുനായ ആക്രമണങ്ങൾ കോടതി ഉത്തരവിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
വയനാട് പനമരത്ത് സ്കൂളിൽ വെച്ച് വിദ്യാർത്ഥിനിക്ക് നായയുടെ കടിയേറ്റ സംഭവം, ആലപ്പുഴ, കണ്ണൂർ റെയിൽവേ സ്റ്റേഷനുകളിലും എറണാകുളം ജനറൽ ആശുപത്രിയിലും നടന്ന ആക്രമണങ്ങൾ എന്നിവ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, കോട്ടയം, കണ്ണൂർ ബസ് സ്റ്റാൻഡുകളിലെ തെരുവുനായ ആക്രമണങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
പൊതുയിടങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റണം: സുപ്രീംകോടതി പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കണം.
ദേശീയപാതകളിൽ നിന്ന് തെരുവുനായ്ക്കളെയും കന്നുകാലികളെയും പൂർണ്ണമായും ഒഴിവാക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കി എട്ടാഴ്ചയ്ക്കകം ചീഫ് സെക്രട്ടറിമാർ സത്യവാങ്മൂലം സമർപ്പിക്കണം.
ഇതിൽ വീഴ്ചയുണ്ടായാൽ കർശന നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

