
സിനിമയിലും ടെലിവിഷന്‍ പരമ്പരയിലും ഒരുപോലെ സജീവമാണ് നടി മഞ്ജു പത്രോസ്. ടെലിഷന് റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമയില്‍ ചെറിയ റോളുകൾ ചെയ്തു തുടങ്ങി. ഇതിനിടെ ബിഗ് ബോസ് ഷോയില്‍ മത്സരിക്കാന്‍ പോയതോടെയാണ് മഞ്ജു പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. തുറന്നു പറച്ചിലുകളുടെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങളും മഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇവയ്ക്ക് തക്കതായ മറുപടിയും താരം നല്‍കാറുണ്ട്.
സോഷ്യൽ മീഡിയയിലും യുട്യൂബിലും നിറ സാന്നിധ്യമായ മഞ്ജു പങ്കുവെച്ച വേറിട്ട ചിത്രം ഏറ്റെടുക്കുകയാണ് ആരാധകർ. പതിവ് സ്റ്റൈലിൽ നിന്ന് മാറി കിടിലൻ മേക്കോവറിലാണ് മഞ്ജു ചിത്രത്തിൽ കാണപ്പെടുന്നത്. സാരിയിൽ താരത്തെ സ്ഥിരമായി കണ്ടിട്ടുണ്ടെങ്കിലും ഇതേ രീതിയിൽ ആദ്യമാണെന്ന് കമന്റുകളും ശരിവെക്കുന്നു. മുടി കെട്ടി പൂവ് ചൂടി ഗ്ലോവിംഗ് മേക്കപ്പും ചെയ്താണ് താരം എത്തിയിരിക്കുന്നത്.
ഡാർക്ക് തീമിലാണ് ചിത്രം പകർത്തിയിരിക്കുന്നത്. സാരിക്കൊപ്പം ലോങ്ങ് സ്ലീവ് ബ്ലൗസ് ഉപയോഗിച്ചതും ചിത്രത്തെ വ്യത്യസ്തമാക്കുന്നുണ്ട്. ഇതേ സീരിസിലെ കൂടുതൽ ചിത്രങ്ങൾക്ക് കാത്തിരിക്കുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം. ബോഡി ഷെയിം കമന്റുകൾക്കെതിരെ താരം നിരന്തരമായി പ്രതികരിക്കാറുണ്ട്.
‘ബോഡി ഷെയിമിങ് കമന്റുകൾ വല്ലാതെ വിഷമിപ്പിക്കും. പക്ഷേ നിരന്തരം കേൾക്കുമ്പോൾ നമ്മൾ അതിനോട് യൂസ്ഡ് ആകും. എല്ലാവർക്കും ഇൻഫോരിയോരിറ്റി കോംപ്ലക്സ് ഉണ്ടാകും. കാരണം ചെറുപ്പം മുതൽ കേൾക്കുന്നതല്ലേ ഇതൊക്കെ. ഡാർക്ക് സ്കിൻ ടോണുള്ള ഒരാൾ ഫിൽട്ടറിട്ടാൽ അപ്പോൾ നിങ്ങൾ പോയി ചീത്ത പറയും. അവർ ഫിൽട്ടർ ഇടുന്നതിന് കാരണം നിങ്ങളാണ്. കാരണം അവൾ കൊള്ളില്ലെന്നാണ് നിങ്ങൾ പറയുന്നത്. അതിൽ നിന്ന് പുറത്തുകടക്കാൻ നല്ല പാടാണ്’ എന്നാണ് നടി ഒരിക്കൽ പറഞ്ഞത്.
View this post on Instagram
View this post on Instagram
‘ഇഷിതയുമായി ഞാൻ പ്രണയത്തിലാണ്’: ചിത്രങ്ങളുമായി മൃദുല വിജയ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]