പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാലക്കാട്ടെ റെയ്ഡ് മന്ത്രി എം ബി രാജേഷിന്റെ നിർദേശ പ്രകാരമെന്ന് കെ സുധാകരൻ ആരോപിച്ചു. മന്ത്രി പൊലീസിന് നേരിട്ട് നിർദേശം നൽകിയെന്നും കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെന്ന് രാജേഷ് പൊലീസിനോട് പറഞ്ഞു. സ്ത്രീകളെ അപമാനിച്ച പൊലീസ് നടപടി യുഡിഎഫിന് ഗുണം ചെയ്യുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പാലക്കാട് യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]