കൊച്ചി: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി മലപ്പുറം സ്വദേശിയെ പെരുമ്പാവൂരിൽ എക്സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂർ സ്വദേശി സുധീർ ആണ് കുന്നത്തുനാട് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 4.306 ഗ്രാം എംഡിഎംഎയാണ് എക്സൈസ് പിടികൂടിയത്. ഇടപാടുകാരെ കാത്ത് നിൽക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. മൈസൂരിൽ നിന്നും കേരളത്തിലേക്ക് എത്തിച്ച ലഹരിയാണ് ഇതെന്ന് എക്സൈസ് പറഞ്ഞു. ചെറിയ അളവിൽ നിരവധി പാക്കറ്റുകളിൽ ആക്കിയാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Also Read: ആവശ്യക്കാർക്ക് വാട്സാപ്പിൽ ബന്ധപ്പെടാം, കാറിലോ ബൈക്കിലോ എത്തി ‘അതിവേഗ ഡെലിവറി’! ഒടുവിൽ കച്ചവടം കയ്യോടെ പിടിയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]