.news-body p a {width: auto;float: none;}
സ്വന്തം സംസ്ഥാനമായ ഫ്ലോറിഡ ട്രംപിനെ കൈവിടില്ലെന്ന് ഉറപ്പായിരുന്നു. തിരഞ്ഞെടുപ്പിൽ മിന്നും ജയമാണ് സമ്മാനിച്ചത്. 56.1 ശതമാനം വോട്ടാണ് ഇവിടെ ട്രംപ് നേടിയത്. (30 ഇലക്ടറൽ വോട്ട്). പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം ഗർഭച്ഛിദ്ര നിയമം വിപുലീകരിക്കാനുള്ള വോട്ടും ഫ്ലോറിഡയിൽ നടന്നിരുന്നു.
60 ശതമാനം വോട്ട് ലഭിച്ചാലേ നിയമഭേദഗതി സാദ്ധ്യമാകൂ. 57.1 ശതമാനം പേർ ഗർഭച്ഛിദ്ര അവകാശ വിപുലീകരണത്തെ അനുകൂലിച്ചപ്പോൾ 42.9 ശതമാനം പേർ എതിർത്തു. ഇതോടെ നിയമഭേദഗതി സാദ്ധ്യമാകില്ല. ഫ്ലോറിഡ ഗവർണറും ട്രംപിന്റെ അടുത്ത അനുകൂലിയുമായ റോൺ ഡിസാന്റിസ് ഭേദഗതിക്കെതിരെ ശക്തമായ പ്രചാരണമാണ് നടത്തിയത്. നേരത്തെ 15 ആഴ്ച വരെ ഗർഭച്ഛിദ്റം അനുവദിച്ചിരുന്ന ഫ്ലോറിഡയിൽ ഇപ്പോൾ ആറാഴ്ചയാണ് കാലാവധി. ഇത് ഗർഭച്ഛിദ്ര നിരോധനത്തിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം, ഗർഭച്ഛിദ്ര അവകാശം വിപുലീകരിക്കാൻ റിപ്പബ്ലിക്കൻ കോട്ടയായ സൗത്ത് ഡക്കോട്ടയിൽ നടന്ന വോട്ടെടുപ്പും പരാജയപ്പെട്ടു. അരിസോണ, മിസോറി എന്നിവിടങ്ങളിൽ ഭേദഗതിക്ക് അംഗീകാരം ലഭിച്ചു. അതിനിടെ, നിലവിലെ ഗർഭച്ഛിദ്ര അവകാശം തുടരുന്നതിനായി കൊളറാഡോ, മേരിലാൻഡ്, മൊണ്ടാന, നെവാഡ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നടത്തിയ വോട്ടുകൾ വിജയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]