പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ പാലക്കാട്ടെ ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നെന്ന സി പി എം നേതാക്കളുടെ പരാതിയിൽ പൊലീസ് ഇന്ന് തുടർ നടപടി സ്വീകരിക്കും. നിയമോപദേശം തേടിയ ശേഷം കേസ് എടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ ആണ് തീരുമാനം. കോൺഗ്രസ് നേതാക്കൾ എത്തിയ ഹോട്ടലിലെ സി സി ടി വി ഹാർഡ് ഡിസ്ക് പൊലീസ് ഇന്നലെ പിടിച്ചെടുത്തിരുന്നു. പൊലീസിന്റെ കസ്റ്റഡിയിലുള്ള ഈ ഹാർഡ് ഡിസ്ക്കിൽ എന്തെങ്കിലും തെളിവുണ്ടോ എന്നതാണ് പ്രധാനം. തെളിവ് ലഭിച്ചാൽ അത് കേസിൽ നിർണായകമാകും.
‘കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്’; ഷാഫി പറമ്പിലിനെതിരെ എസ്എഫ്ഐ ഫ്ലക്സ് ബാനർ വടകരയിൽ
യൂത്ത് കോൺഗ്രസ് നേതാവ് ട്രോളി ബാഗുമായി ഹോട്ടലിൽ എത്തുന്ന ദൃശ്യങ്ങൾ സി പി എം ഇന്നലെ പുറത്തു വിട്ടിരുന്നു. ഈ ബാഗിൽ കള്ളപ്പണം കടത്തി എന്നതാണ് സി പി എം ആരോപണം. രാവിലെ 7.30 ന് ട്രോളി ബാഗുമായി പാലക്കാട് കോട്ട മൈതാനിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ അറിയിച്ചിട്ടുണ്ട്. അതേസമയം വനിതാ നേതാക്കളുടെയടക്കം മുറിയിൽ പൊലീസ് അതിക്രമിച്ചു കടന്നെന്ന് കാട്ടി തുടർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ യു ഡി എഫും തീരുമാനിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]