മസ്കറ്റ്: ഒമാനിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിൽ 658 പ്രവാസികൾ പിടിയിൽ. ഒക്ടോബർ മാസം വടക്കൻ ബാത്തിനാ ഗവർണേറേറ്റിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് 658 പ്രവാസികൾ അറസ്റ്റിലായത്. വടക്കൻ ബാത്തിന ഗവർണറേറ്റിലെ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസ് ഇൻസ്പെക്ഷൻ യൂണിറ്റിന്റെ സഹകരണത്തോട് കൂടി നടത്തിയ ‘പരിശോധന ക്യാംപെയിനിൽ’ 658 പേരെ അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.
ഉയർന്ന ശമ്പളമുള്ള വ്യക്തികൾക്ക് ആദായ നികുതി ഈടാക്കാൻ ഒമാൻ
മതിയായ രേഖകൾ ഇല്ലാതെയും കാലഹരണപ്പെട്ട രേഖകളോടും കൂടി പിടിയിലായവർ 425 പേർ, തൊഴിലുടമയോടൊപ്പം അല്ലാതെ പുറത്ത് ജോലി ചെയ്തവർ 68 പേർ, 106 പേർ തൊഴിൽ ചെയ്യുന്നതിന് അനുവാദം ഇല്ലാതെ രാജ്യത്ത് വിവിധ തൊഴിലുകളിൽ ഏർപെട്ടവരും 59 പേർ സ്വയം തൊഴിൽ ചെയ്യുന്നവരെയും ഉൾപ്പെടുത്തിയാണ് 658 പേരെ അറസ്റ്റ് ചെയ്തതെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഇതിന് പുറമെ 49 കേസുകൾ പബ്ലിക് പ്രോസിക്യൂഷൻ റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]