
പാലക്കാട്: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലുകളിലെ റെയ്ഡിന് പിന്നാലെ സിപിഎം നേതാവ് എഎ റഹീമും കോൺഗ്രസ് നേതാവ് വി.ടി. ബൽറാമും സോഷ്യൽമീഡിയയിൽ വാക്പോര്. ബല്‍റാമിന്റെ ഫേസ്ബുക്ക് പേജിൽ നിന്നാണ് തുടക്കം. റഹീമിന്റെ ഫോട്ടോയോടൊപ്പം ‘ദാറ്റ് അവസ്ഥ’ എന്നായിരുന്നു പോസ്റ്റ്. ‘ഹലോ വി ടി ബൽറാം, അങ്ങ് ‘അവിടെ സേഫ്’ആണല്ലോ അല്ലേ?’ – എന്നായിരുന്നു റഹീമിന്റെ മറുപടി.
തൊട്ടുപിന്നാലെ മറുപടിയുമായി വി.ടി. ബൽറാം രംഗത്തെത്തി. ‘ബഹിരാകാശത്തു നിന്ന് പോലും എന്റെ സുഖവിവരങ്ങൾ അന്വേഷിക്കാനുള്ള ആ ഒരു കെ.രുതൽ. സഖാവ് നീതു ജോൺസണന്റെ ഈ സ്നേഹത്തിന് മുന്നിൽ എനിക്ക് വാക്കുകളില്ല’-എന്നായിരുന്നു പോസ്റ്റ്. റഹീമിന്റെ മോർഫ് ചെയ്ത ചിത്രങ്ങളോടൊപ്പമായിരുന്നു ബൽറാമിന്റെ പോസ്റ്റ്. ‘മോർഫിങ് മാമാ‘ ഇപ്പോഴും അവിടെ സേഫ് അല്ലേ- എന്ന് ചോദിച്ചു റഹീം രംഗത്തെത്തി.
Asianet News Live
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]