സമകാലിക വിഷയങ്ങളെ പരസ്യങ്ങളിലേക്ക് ചേർത്ത് കൈയ്യടി നേടാറുണ്ട് ഡയറി ബ്രാൻഡായ അമുൽ. കമ്പനി ബജറ്റിന്റെ ഒരു ശതമാനത്തില്‍ താഴെ വരുന്ന തുക ചെലവഴിച്ചാണ് വിപണി പിടിച്ചടക്കുന്ന മാജിക്ക് അമുൽ നടത്താറുള്ളത്. ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയിട്ടുളള മാര്‍ക്കറ്റിങ് സ്ട്രാറ്റര്‍ജി പിന്തുടരുന്ന അമൂലിന്റെ എല്ലാക്കാലത്തുമുളള പരസ്യങ്ങളിലെ താരം അമുൽ ബട്ടര്‍ ഗോളാണ്. ഒപ്പം ട്രെൻഡിനൊപ്പം സഞ്ചരിക്കുന്നതോടു കൂടി അമുൽ പരസ്യങ്ങൾ കൂടുതൽ ജനശ്രദ്ധ നേടുന്നു.
ഇപ്പോഴിതാ, തന്റെ വസ്ത്ര ബ്രാൻഡ് ഇൻസ്റ്റാഗ്രാമിൽ പ്രമോട്ട് ചെയ്ത ജാസ്മിൻ കൗറിന്റെ ഒരു വൈറൽ വീഡിയോയിൽ നിന്ന് ഉത്ഭവിച്ച “ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ” എന്ന ഓഡിയോയെ പരസ്യമാക്കിയിരിക്കുകയാണ് അമുൽ. താരങ്ങളടക്കം ഏറ്റെടുത്ത ഈ ഓഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
അമുലിന്റെ പരസ്യം ഇങ്ങനെയാണ്, പോൾക്ക ഡോട്ട് വസ്ത്രത്തിൽ നീലമുടിയുള്ള അമുൽ ബട്ടര്‍ ഗേൾ അമുൽ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് രുചികരമായ ഭക്ഷണം പാകം ചെയ്യുന്നു. ചിത്രത്തിൽ, രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കുന്ന ഒരു പാത്രം നമുക്ക് കാണാം. ചട്ടിയോട് ചേർന്ന് പച്ചക്കറികൾക്കൊപ്പം അമുൽ വെണ്ണയുടെ ഒരു കട്ടയും ഉണ്ട്. ചിത്രത്തിലെ പരസ്യ വാചകം ഇതാണ്, “ജസ്റ്റ് കുക്കിംഗ് ലൈക്ക് എ വൗ”: ഒപ്പം “അമുൽ – എപ്പോഴും ജനപ്രിയമാണ്” എന്നുമുണ്ട്.
ചുരുങ്ങിയ സമയത്തിനുള്ളിൽ, പോസ്റ്റ് ഇൻറർനെറ്റിൽ ശ്രദ്ധ ആകർഷിച്ചു, അമുലിന്റെ സർഗ്ഗാത്മകതയെ പ്രശംസിക്കുന്ന കമന്റുകൾ നിരവധിയാണ്. “കൊള്ളാം. “ലവ് യു, അമൂൽ” എന്ന ക്രിയാത്മക ആശയങ്ങളിലൂടെ അമുൽ എപ്പോഴും ഹൃദയങ്ങൾ കീഴടക്കുന്നു എന്ന് ഒരു ഉപയോക്താവ് എഴുതി.
41,000 കോടി രൂപ വിപണി മൂല്യമുളള ബ്രാന്‍ഡാണ് അമൂല്‍. 36 ലക്ഷം കര്‍ഷകരാണ് അമൂലിന് കീഴില്‍ വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Nov 7, 2023, 1:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]