

കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം “ജലം ജീവിതം” തെരുവുനാടകം അവതരിപ്പിച്ചു
സ്വന്തം ലേഖകൻ
കോട്ടയം:കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിനെ നേതൃത്വത്തിൽ തെരുവുനാടകം അരങ്ങേറി.കോട്ടയം നഗരസഭ പരിധിയിൽ വരുന്ന മുട്ടമ്പലം ഗവൺമെന്റ് യുപി സ്കൂളിൽ ജലം ജീവിതം എന്ന തിരുവു നാടകം അരങ്ങേറി.
ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ശുദ്ധജലത്തിന്റെ ആവശ്യകതയും വിളിച്ചറിയിക്കുന്ന തെരുവ് നാടകം ഏറെ ശ്രദ്ധ നേടി. സംരക്ഷിക്കപ്പെടേണ്ട ജലാശയങ്ങളെ മലിനപ്പെടുത്തി ഓടകൾ ആക്കി മാറ്റുന്ന വിവേക രഹിതമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക എന്നുള്ളതായിരുന്നു നാടകത്തിന്റെ സന്ദേശം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മുട്ടമ്പലം ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർ ഏലിയാസ് ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിനോദ് ആർ വി പദ്ധതി വിശദീകരണം നടത്തി. മു ട്ടമ്പലം ഗവൺമെന്റ് യുപിസ്കൂൾ പിടിഎ പ്രസിഡണ്ട് പ്രസീന, വിഎച്ച്എസ്ഇ സ്റ്റാഫ് സെക്രട്ടറി ടി ചന്ദ്രമോഹൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പൂജ ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മു ട്ടമ്പലം ഗവൺമെന്റ് യുപിസ്കൂൾ എച്ച് എം പ്രതിഭ മേരി നൈനാൻ സ്വാഗതവും ബിജീഷ് എം എസ് നന്ദിയും രേഖപ്പെടുത്തി. ജയ ജി, സജ്ജയൻ കെ ആർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]