
കോട്ടയം മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രവാസി വ്യവസായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇനി പ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് സമരം നിർത്തുന്നതെന്ന് പ്രവാസി വ്യവസായി ഷാജിമോൻ ജോർജ് പ്രതികരിച്ചു.
25 കോടി ചെലവഴിച്ച സ്പോർട്ടിങ് ക്ലബ് പദ്ധതിയ്ക്ക് കെട്ടിട നമ്പർ നൽകാത്ത നടപടിക്കെതിരെയായിരുന്നു പ്രവാസി വ്യവസായി ഷാജിമോന്റെ സമരം. ഇനി മൂന്നു ഡോക്യുമെന്റുകൾ കൊടുത്താൽ മതിയെന്ന് ചർച്ചയിൽ തീരുമാനമായെന്നും നിരാഹാരം നിർത്തുകയാണെന്നും ഷാജിമോൻ ജോർജ് വ്യക്തമാക്കി.
കൈക്കൂലി വാങ്ങിയതിന് പഞ്ചായത്ത് അസി. എഞ്ചിനീയറെ വ്യവസായിയുടെ പരാതിയിൽ വിജിലൻസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിന്റെ പ്രതികാര നടപടിയായി തന്നെ കഷ്ടപ്പെടുത്തുകയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. പഞ്ചായത്ത് ഭരണം സി പിഐ എം നേതൃത്വത്തിലാണ്. ക്രമക്കേടുകളുണ്ടെന്നും പരിശോധനകൾക്കുള്ള കാലതാമസമാണ് വരുന്നതെന്നും പഞ്ചായത്ത് പ്രസിഡൻ്റ് കോമളവല്ലി നേരത്തേ വിശദീകരിച്ചിരുന്നു.
25 വർഷമായി ഇദ്ദേഹം പ്രവാസിയായിരുന്നുവെന്നും, 90 പേർക്ക് ജോലി ലഭിക്കുന്ന സംരഭമാണിതെന്നും വ്യവസായി പറയുന്നു. പഞ്ചായത്ത് ചോദിച്ച എല്ലാ രേഖകളും കൊടുത്താണ് പെർമിറ്റ് എടുത്തിരിക്കുന്നത്. കൈക്കൂലിക്കേസിൽ പഞ്ചായത്ത് അസി. എഞ്ചിനീയറെ അറസ്റ്റ് ചെയ്തതിന്റെ വിരോധം മൂലമാണ് തന്നെ ഉന്നം വെയ്ക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.
Story Highlights: businessman Shajimon George ended the STRIKE
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]