
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം – കോടികള്‍ ചെലവിട്ട സ്പോര്‍ട്ടിങ് ക്ലബ് പദ്ധതിയ്ക്ക് കെട്ടിട നമ്പര്‍ നല്‍കാത്ത നടപടിക്കെതിരെ മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രവാസി വ്യവസായിയുടെ നിരാഹാര സമരം. പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജാണ് സമരം നടത്തുന്നത്. കൈക്കൂലി വാങ്ങിയതിന് പഞ്ചായത്ത് അസി. എഞ്ചിനീയറെ ഇദ്ദേഹത്തിന്റെ പരാതിയില്‍ വിജിലന്‍സ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.അതിന്റെ പ്രതികാര നടപടിയാണ് ഇതെന്നാണ് ഷാജിമോന്‍ ജോര്‍ജിന്റെ ആരോപണം. സി പി എമ്മാണ് പഞ്ചാത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്നത്. എന്നാല്‍ മതിയായ രേഖകള്‍ ഹാജരാക്കത്തതു കൊണ്ടാണ് കെട്ടിട നമ്പര്‍ അനുവദിക്കാത്തതതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലിയുടെ മറുപടി. അഞ്ചു രേഖകള്‍ കൂടി ഹാജരാക്കിയാല്‍ കെട്ടിട നമ്പര്‍ നല്‍കാമെന്നും സംരംഭകനായ ഷാജിമോനോട് പഞ്ചായത്തിന് വിദ്വേഷമില്ലെന്നും പ്രസിഡന്റ് കോമളവല്ലി വിശദീകരിച്ചു. ഇനി പഞ്ചായത്തുമായി ചര്‍ച്ചയ്ക്കില്ലെന്നും കോടതിയോ മന്ത്രിമാരോ ഇടപെടാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും ഷാജിമോനും മറുപടി നല്‍കിയിരിക്കുകയാണ്.