കുറ്റസമ്മതം നടത്തിയതിനാലാണ് ഫിലിപ്പിനു തൂക്കുകയര്‍ ലഭിക്കാതിരുന്നതെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. എങ്കിലും ഫിലിപ്പിന്റെ ശിഷ്ടജീവിതം അഴിക്കുള്ളിലായിരിക്കും. ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റവാളി ആജീവനാന്തം ജയില്‍വാസം അനുഭവിക്കണമെന്നതാണ് അമേരിക്കന്‍ നിയമം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫേ്ലാറിഡയില്‍ 2020 ജൂലൈ 26-നാണ് കേസിന് ആസ്പദമായ സംഭവം. ബ്രോവാര്‍ഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്സ് ആശുപത്രിയില്‍ നഴ്സായിരുന്നു മെറിന്.കുടുംബപ്രശ്നങ്ങളെത്തുടര്‍ന്നുള്ള കലഹമാണ് അതിക്രൂര കൊലപാതകത്തില്‍ കലാശിച്ചത്. ആശുപത്രിയില്‍നിന്ന് ജോലിക്കുശേഷം മടങ്ങാനെത്തിയ മെറിനെ പാര്‍ക്കിങ് സ്ഥലത്തുവച്ച് ഫിലിപ്പ് ആക്രമിക്കുകയായിരുന്നു.
കൈയില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് 17 തവണ കുത്തിയ ഫിലിപ്പ് ഭാര്യയുടെ മരണം ഉറപ്പാക്കാനായി കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയും ചെയ്തു.ഗുരുതര പരുക്കേറ്റ മെറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട ഫിലിപ്പിനെ താമസിച്ചിരുന്ന ഹോട്ടലില്‍നിന്ന് സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ച നിലയില്‍ പോലീസ് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]