
(പരപ്പനങ്ങാടി) മലപ്പുറം –മലപ്പുറത്ത് സി.പി.എം നേതാവിനെതിരെ പോക്സോ കേസ്. സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് കേസെടുത്തത്.
പരപ്പനങ്ങാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നാണ് പരാതിയെന്ന് പോലീസ് പറഞ്ഞു.
സംഭവം കോഴിക്കോട് നല്ലളം സ്റ്റേഷൻ പരിധിയിൽ വെച്ചായതിനാൽ കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് ഉടനെ നല്ലളം പോലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പോലീസ് പറഞ്ഞു. പ്രതി പട്ടികജാതി ക്ഷേമ ബോർഡ് മുൻ അംഗം കൂടിയാണ്.
2023 November 6 Kerala POCSO CASE cpm leader title_en: POCSO case against CPM leader in Malappuram …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]