
രശ്മികാ മന്ദാനയുടെ ഡീഫ് ഫേക്ക് വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി റിയല്‍ വീഡിയോയിലെ മോഡൽ സാറാ പട്ടേൽ. ഞായറാഴ്ചയാണ് രശ്മിക മന്ദാനയുടെ എഐ നിർമ്മിതമായ ഡീപ് ഫേക്ക് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഒരു ലിഫ്റ്റിലേക്ക് രശ്മികയുടെ മുഖം ഉള്ള പെണ്‍കുട്ടി കയറി വരുന്നതാണ് വീഡിയോയിലുള്ളത്. രശ്മികയുടെ മുഖം കൃത്രിമമായി എഐ ഉപയോഗിച്ച് ചെയ്തെടുത്തതായിരുന്നു ഈ വീഡിയോ.
ബ്രിട്ടീഷ് ഇന്ത്യന്‍ മോഡലും ഇന്‍ഫ്ലുവന്‍സറുമായ സാറ പട്ടേലിന്റെ വീഡിയോയാണ് വ്യാജ വീഡിയോ നിർമ്മിക്കുന്നതിനായി ഉപയോഗിച്ചത്. അമിതാഭ് ബച്ചന്. കേന്ദ്രമന്ത്രി രാജാവി ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോയേക്കുറിച്ച് ആശങ്ക പ്രകടമാക്കിയതിന് പിന്നാലെ സംഭവത്തേക്കുറിച്ച് പ്രതികരിച്ച് റിയല്‍ വീഡിയോ താരം സാറ പട്ടേല്‍. ദേശീയ മാധ്യമമായ ദി ക്വിന്റിനോടാണ് സാറ പട്ടേല്‍ പ്രതികരിച്ചത്. വൈറലായ വീഡിയോയുമായി തനിക്ക് ബന്ധമില്ലെന്നാണ് 2021 മുതല്‍ സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമായ സാറ പട്ടേല്‍ പ്രതികരിക്കുന്നത്.
വീഡിയോ കണ്ട് ഭയന്ന് ഇന്‍സ്റ്റഗ്രാമില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഡീപ് ഫേക്ക് എന്ന വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യമല്ലാതതിനാല്‍ വഞ്ചന എന്ന വിഭാഗത്തിലാണ് വീഡിയോ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സമാനമായ അനുഭവങ്ങള്‍ ഉള്ളവരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ തേടുകയാണ് താനെന്നാണ് സാറ പട്ടേല്‍ പ്രതികരിക്കുന്നത്. രൂക്ഷമായ പ്രതികരണങ്ങളോടെയാണ് പലരും തനിക്ക് ഈ വീഡിയോ അയച്ച് തരുന്നത്.
ആരാണ് വീഡിയോ ചെയ്തതെന്നതില്‍ ആളുകള്‍ക്ക് അറിയാത്തത് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. വൈറലായ ഈ വീഡിയോയുമായി തനിക്ക് ബന്ധമില്ലെന്നും സാറ പട്ടേല്‍ പ്രതികരിക്കുന്നു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്ത്രീകളും പെണ്‍കുട്ടികളും വളരെയധികം സൂക്ഷിക്കണമെന്നാണ് നിലവിലെ സംഭവങ്ങള്‍ വിശദമാക്കുന്നതെന്നാണ് സാറ പട്ടേല്‍ വിശദമാക്കുന്നത്.
Last Updated Nov 7, 2023, 1:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]