ബുക് ഫെയർ അഥോറിറ്റിയുടെ അതിഥികളായി 215 പേർ വരും.
ഇതിന്ന് പുറമെ പ്രസാധകരുടെയും കേരളീയ സാംസ്കാരിക സംഘങ്ങളുടെയും അതിഥികളായി നൂറിലധികം പ്രമുഖർ പങ്കെടുക്കുന്നുണ്ട്. അറബ് പൗരന്മാർ കഴിഞ്ഞാൽ ഈ മേള കൊണ്ടാടുന്നത് ഏറ്റവും കൂടുതൽ മലയാളികളാണ്. മലയാളത്തിലെ പ്രമുഖ പ്രസാധകരുടെയെല്ലാം സ്റ്റാളുകൾ ഇവിടെയുണ്ട്. കേരളാ നിയമസഭാ സ്പീക്കർ എം.എൻ. ഷംസീർ, ബിനോയ് വിശ്വം എം.പി, മുൻ മന്ത്രി സി. ദിവാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എൽ.എമാരായ രമേശ് ചെന്നിത്തല, എം.കെ. മുനീർ, കെ.ടി. ജലീൽ, ഇ.കെ. വിജയൻ, കെ.പി.എ. മജീദ്, ടി.വി. ഇബ്റാഹിം, കുറുക്കോളി മൊയ്തീൻ, മുൻ എം.പി. എ.പി. അബ്ദുല്ലക്കുട്ടി എം.എം. ഹസ്സൻ, മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി, ടി.വി. ബാലൻ, സാഹിത്യകാരൻമാരായ സകറിയ, പി. സുരേന്ദ്രൻ, ഗ്രന്ഥകാരൻ എം.എം. അക്ബർ, നവാസ് പൂനൂർ, സി.പി. ഉമർ സുല്ലമി, മുസ്തഫ തൻവീർ, ഖുർആൻ വിവർത്തകൻ കുഞ്ഞിമുഹമ്മദ് പറപ്പൂർ, മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ തുടങ്ങിയവർ വിവിധ പുസ്തക പ്രകാശന ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്. എല്ലാ ദിവസവും സാംസ്കാരിക പരിപാടികളുണ്ട്. രണ്ടായിരത്തിലധികം പ്രസിദ്ധീകരണാലയങ്ങളുടെ പുസ്തകങ്ങൾ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നത് ഒരു അപൂർവ സംഭവം തന്നെയാണ്. നവംബർ 12 വരെ നിലനിൽക്കുന്ന ഈ സാംസ്കാരികോത്സവത്തിലേക്ക് സ്വദേശികളും വിദേശികളുമായ പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്.
പുസ്തകം പ്രകാശനം ചെയ്തു
ഷാർജ- എം.പി. ഷഹ്ദാന്റെ ആദ്യ മലയാള കഥാസമാഹരം നോ മാൻസ് ലാൻഡ്, മകൾ നൈറ ഷഹ്ദാന്റെ ഇംഗ്ലീഷ് കവിതാ സമാഹാരമായ ‘ട്രീ ഓഫ് ഗ്രോത്’ എന്നീ പുസ്തകങ്ങൾ ഷാർജ ഇന്റർനാഷനൽ ബുക്ക് ഫെയറിൽ എഴുത്തുകാരനും ചിത്രകാരനുമായ മുക്താർ ഉദരംപൊയിൽ പ്രകാശനം ചെയ്തു. പതിനൊന്നു കഥകളടങ്ങുന്ന പുസ്തകമാണ് നോ മാന്സ് ലാൻഡ്. പത്താം ക്ലാസ് വിദ്യാർഥിയായ നൈറയുടെ ആദ്യ പുസ്തകമായ ട്രീ ഓഫ് ഗ്രോത്തിൽ 22 കവിതകളാണുള്ളത്. സാഹിത്യകാരി എം.എ. ഷഹനാസ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഉടമ അനൂജ നായർ, സാമൂഹിക പ്രവർത്തക താഹിറ കല്ലുമുറിക്കൽ എന്നിവർ പങ്കെടുത്തു. ഹരിതം ബുക്സ് ആണ് പ്രസാധകർ. ഹരിതം ബുക്സ് മേധാവി പ്രതാപൻ തായാട്ട് നേതൃത്വം നൽകി.
വൈദ്യേഴ്സ് മൻസിൽ പ്രകാശനം ചെയ്തു
ഷാർജ- നിഖില സമീറിന്റെ ‘വൈദ്യേഴ്സ് മൻസിൽ’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മലയാളം മിഷൻ ഡയറക്ടറും സാഹിത്യകാരനുമായ ജേക്കബ് എബ്രഹാം പ്രകാശനം ചെയ്തു. സാഹിത്യകാരി ഗീത മോഹൻ പുസ്തകം ഏറ്റുവാങ്ങി. പി.കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഓർമകളും അനുഭവങ്ങളും വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകൾ അടങ്ങുന്ന സമാഹാരമാണ് വൈദ്യേഴ്സ് മൻസിൽ. എഴുത്തുകാരിയുടെ പിതാവിനുള്ള സമർപ്പണമാണ് ഈ പുസ്തകത്തിന്റെ നാമം. ആദ്യ പുസ്തകമായ അമേയയുടെ രണ്ടാം പതിപ്പ് മുതിർന്ന മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ഇസ്മായിൽ മേലടി പ്രവീൺ പാലക്കലിന് നൽകി പ്രകാശനം ചെയ്തു. പ്രതാപൻ തായാട്ട് ആമുഖ പ്രഭാഷണം നിർവഹിച്ചു. സബീന എം. സാലി, വൈ.എ. സാജിദ, ഹാറൂൺ കക്കാട്, മുരളി മാഷ്, വെളളിയോടൻ, നിഖില സമീർ എന്നിവർ പ്രസംഗിച്ചു.
തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട മൂന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്തു
ഷാർജ- തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട മൂന്നു പുസ്തകങ്ങളുടെ പ്രകാശനത്തിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറം സാക്ഷ്യം വഹിച്ചു. തൃശൂർ ആസ്ഥാനമായുള്ള ഗ്രീൻ ബുക്സ് ആണ് മൂന്നു പുസ്തകങ്ങളുടെയും പ്രസാധകർ. 20 വർഷത്തിലധികം കോളേജിലെ കായികാധ്യാപകനായിരുന്ന വി.കെ.എൻ. മേനോനെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളുടെ സമാഹാരം ‘ഓർമകളിലെ വി.കെ.എൻ. മേനോൻ’ പ്രൊഫ. കൃഷ്ണകുമാറിന്റെ സാന്നിധ്യത്തിൽ കോളേജിന്റെ അറേബ്യൻ ഐക്യനാടുകളിലെ പൂർവവിദ്യാർഥിക്കൂട്ടായ്മയുടെ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് സെക്രട്ടറി സൂരജ്കുമാറിന് നൽകി പ്രകാശനം ചെയ്തു. ശിഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകൻ എന്ന് പേരുകേട്ട ആർ.പി.ആർ നായരെക്കുറിച്ച് അദ്ദേഹത്തിന്റെ വിദ്യാർഥികളുടെ സ്നേഹമുദ്ര പതിഞ്ഞ ലേഖനങ്ങളുടെ സമാഹാരം പ്രൊഫ. കൃഷ്ണകുമാറിന്റെ സാന്നിധ്യത്തിൽ ആർ.പി.ആർ നായരുടെ പ്രിയ ശിഷ്യ എഴുത്തുകാരി സി.എസ്. മീനാക്ഷി അദ്ദേഹത്തിന്റെ മകൾ നന്ദിനി സന്തോഷിന് നൽകി പ്രകാശനം ചെയ്തു. രണ്ടു പുസ്തകങ്ങളുടെയും ലേഖനങ്ങളുടെ ഏകോപനം നിർവഹിച്ചിരിക്കുന്നത് ആർ.കെ. രവിയാണ്.
കോളേജിലെ പൂർവ്വവിദ്യാർഥി റെജി കളത്തിൽ രചിച്ച ഓർമക്കുറിപ്പുകളുടെ സമാഹാരം ‘മഴവില്ലിനു പുറകെ’ പ്രൊഫ. ടി. കൃഷ്ണകുമാർ ഗിന്നസ് ബുക്ക് റെക്കോർഡ് ഹോൾഡർ ഡോ. സുധീഷ് ഗുരുവായൂരിന് നൽകി പ്രകാശനം ചെയ്തു.
ശ്രദ്ധേയമായി പ്രിയദർശിനി സ്റ്റാൾ
ഷാർജ- ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിലെ പ്രിയദർശിനി പബ്ലിക്കേഷന്റെ സ്റ്റാൾ പ്രത്യക വിലക്കിഴിവിലും ഭാരതത്തിന്റെ സ്വതന്ത്ര സമര ചിത്രങ്ങളുടെ നിരവധി പുസ്തങ്ങളുടെ ശേഖരം കൊണ്ടും ശ്രദ്ധേയമായി. കോൺഗ്രസ് ആശയങ്ങളും സംസ്കാരവും ഉയർത്തികൊണ്ടുവരുന്നതിൽ പ്രിയദർശിനി പബ്ലിക്കേഷൻ നടത്തുന്ന സേവനങ്ങൾ നിസ്തുലമാണെന്ന് ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനറും സൗദി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡന്റുമായ കെ.ടി.എ. മുനീർ പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ. റഹീം, ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി അഡ്വ. ഹാഷിക്ക് തൈക്കണ്ടി, യു.എ.ഇ നേതാക്കളായ എസ്.എം. ജാബിർ, ബാബു വർഗീസ്, ചന്ദ്രപ്രകാശ്, പി.ആർ. പ്രകാശ്, ഗീവർഗീസ്, ഖാലിദ്, ഹിദായത്തുല്ല തുടങ്ങിയവർ പങ്കെടുത്തു.
ഷാർജ പുസ്തകമേള അക്ഷര പ്രേമികളുടെ ആഗോള സംഗമം -ഡോ. ഹുസൈൻ മടവൂർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഷാർജ- നൂറ്റിയെട്ട് രാഷ്ട്രങ്ങളിൽ നിന്നുള്ള രണ്ടായിരത്തിൽപരം പ്രസാധകർ പങ്കെടുക്കുന്ന 42-ാമത് ഷാർജാ അന്താരാഷ്ട്ര പുസ്തകമേള അക്ഷര പ്രേമികളുടെ ആഗോള മഹാ സംഗമമായിക്കഴിഞ്ഞിട്ടുണ്ടെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. പുസ്തകമേള സന്ദർശിക്കാനും പ്രകാശന പരിപാടികളിൽ പങ്കെടുക്കാനുമായി ഷാർജയിലെത്തിയതായിരുന്നു അദ്ദേഹം. വായന മരിക്കാതിരിക്കാൻ പുതിയ തലമുറ ഇത്തരം പുസ്തകമേളകൾ സന്ദർശിക്കുകയും പുതിയ ഗവേഷണങ്ങളും രചനകളും മനസ്സിലാക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.