ഇങ്ങനെയൊരു പുറത്താകല്‍ ചരിത്രത്തിലാദ്യം! ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ക്രീസിലെത്താന്‍ വൈകിയതിന് പുറത്തായി ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസ്.
സ്വന്തം ലേഖിക
ദില്ലി : ക്രീസിലെത്തുന്നതിനു മുൻപ് അപമാനിതനായി മടങ്ങി മാത്യൂസ്.
ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് സംഭവം. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് എറിഞ്ഞ 25-ാം ഓവറിന്റെ രണ്ടാം പന്തില്‍ സധീര സമരവിക്രമ (41) പുറത്തായിരുന്നു. പിന്നീട് ക്രീസിലേക്ക് എത്തേണ്ടിയിരുന്നത് മാത്യൂസ്. സാധാരണ ബാറ്റര്‍ ക്രീസിലെത്താന്‍ മൂന്ന് മിനിറ്റാണ് നല്‍കുന്നത്. സമരവിക്രമ പുറത്തായതിന് പിന്നാലെ മാത്യൂസ് ഗ്രൗണ്ടിലേക്ക്. താരം ക്രീസിലെത്തുന്നതിന് മുമ്ബ് ഹെല്‍മെറ്റിിന് എന്തോ പ്രശ്നമുള്ളതായി കണ്ടെത്തി.
പൊട്ടിയ സ്ട്രാപ്പുള്ള ഹെല്‍മെറ്റുമായാണ് താരം ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. എന്നാല്‍ ക്രീസിലെത്തിയ താരം ഹെല്‍മെറ്റ് മാറ്റിയെടുക്കാന്‍ ആവശ്യപ്പെട്ടു. മറ്റൊരു ഹെല്‍മെറ്റുമായി വരുമ്ബോഴേക്കും മൂന്ന് മിനിറ്റില്‍ കൂടുതലായിരുന്നു. ഇതറിഞ്ഞ ഷാക്കിബ് അപ്പീല്‍ ചെയ്യുകയും അംപയര്‍ക്ക് ഔട്ട് വിധിക്കേണ്ടതായും വന്നു. ഇതോടെ ഒരു പന്ത് പോലും നേരിടാനാവാതെ താരത്തിന് വന്നത് പോലെ മടങ്ങേണ്ടി വന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംഭവത്തെ കുറിച്ച് മാത്യൂസ് ഷാക്കിബിനോട് വിശീദകരിക്കുന്നുണ്ടെങ്കിലും ബംഗ്ലാ ക്യാപ്റ്റന്‍ വിട്ടുകൊടുത്തില്ല. അംപയറുമായി ഏറെനേരം സംസാരിച്ച ശേഷം ദേഷ്യത്തോടെയാണ് മാത്യൂസ് പുറത്തേക്ക് പോയത്. അദ്ദേഹം ദേഷ്യത്തോടെ ഹെല്‍മെറ്റ് വലിച്ചെറിയുകയും ചെയ്തു. ഇന്ന് പരാജയപ്പെട്ടാല്‍ നാട്ടിലേക്ക് തിരികെ മടങ്ങാം. ഏഴ് മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമായി ഏഴാം സ്ഥാനത്താണ് അവര്‍. ബംഗ്ലാദേശ് നേരത്തെ പുറത്തായിരുന്നു. നിലവില്‍ ഏഴ് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ബംഗ്ലാദേശ് ഒമ്ബതാം സ്ഥാനത്താണ്.