
ചാന്ദ്രയാന്‍ 2 ദൗത്യത്തിന് കേരളം നല്കിയ സംഭാവനകള്‍ എണ്ണിപ്പറഞ്ഞ് കേരളീയത്തില്‍ വ്യവസായ വകുപ്പ് അവതരിപ്പിച്ച പ്രദര്‍ശനം കാണികള്‍ക്ക് ഹൃദ്യമായ അനുഭവമായിരുന്നു. ചാന്ദ്രയാന്‍-രണ്ടിന് വിവിധ തരത്തില്‍ സംഭാവനകള്‍ നല്കിയ 13 സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ക്കൊപ്പം ചാന്ദ്രയാന്‍-2 പേടകത്തിന്റെ മാതൃകയും ചന്ദ്രന്റെ മാതൃകയും ഇന്‍സ്റ്റലേഷനുകളായി പുത്തരിക്കണ്ടത്തെ പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു.
പ്രളയക്കെടുത്തിയെ അതിജീവിച്ച കേരളത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവകൊണ്ട് അലങ്കരിച്ച കൂറ്റന്‍ ഇന്‍സ്റ്റലേഷനായിരുന്നു പ്രധാന ആകര്‍ഷണം. പ്രദര്‍ശത്തിനെത്തിയവരുടെ പ്രധാന സെല്‍ഫി പോയിന്റുകൂടിയായി മാറിയിരുന്നു ഇവിടം. സംസ്ഥാനത്തെ പുരോഗമനപരമായ നയങ്ങള്‍, കൈവരിച്ച നേട്ടങ്ങള്‍ എന്നിവ ടൈംലൈന്‍ മതിലായും ഒരുക്കിയിരുന്നു.
ബ്രാഹ്മോസ് എയ്റോ സ്പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡ്, ഹിന്‍ഡാല്‍കോ, കെല്‍ട്രോണ്‍, കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ്, കേരള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ്, കോര്‍ട്ടാസ്, പെര്‍ഫക്ട് മെറ്റല്‍ ഫിനിഷേഴ്സ്, സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്ങ്സ്, ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ്, വജ്ര റബര്‍ പ്രോഡക്ട്സ്, കാര്‍ത്തിക സര്‍ഫസ് എന്നിങ്ങനെ ചാന്ദ്രയാന്‍-2 ന് സംഭാവനകള്‍ നല്കിയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 43 സ്ഥാപനങ്ങള്‍ വിവിധ ഉത്പന്നങ്ങളുമായി പ്രദര്‍ശനത്തിനുണ്ടായിരുന്നു.
Story Highlights: exhibition prominently highlighted Kerala’s contribution to the Chandrayaan 2 mission
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]