
എറണാകുളം: മൂവാറ്റുപുഴയിലെ ഇതരസസംസ്ഥാന തൊഴിലാളികളുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ഒഡിഷ സ്വദേശി ഗോപാൽ സംസ്ഥാനം വിട്ടു. കൂടാതെ മരിച്ച രണ്ട് പേരുടെയും മൊബൈൽ ഫോണുകളും കാണാതായിട്ടുണ്ട്. ഇയാൾ മൊബൈൽ ഫോണുകളുമായി കടന്നുകളഞ്ഞതാകാമെന്ന് പൊലീസ് പറയുന്നു. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. ഇന്നലെയാണ് മൂവാറ്റുപുഴ അടൂപറമ്പിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തടി മില്ലിലെ തൊഴിലാളികളായ മോഹൻതോ, ദീപക് ശർമ എന്നിവരാണ് മരിച്ചത്. ആസ്സാം സ്വദേശികളാണ് ഇവർ. കഴുത്തിനു മുറിവേറ്റ നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]