പാലക്കാട്: മോഷ്ടിക്കപ്പെട്ട തൻ്റെ ബൈക്കുമായി പോവുകയായിരുന്ന കള്ളനെ ഉടമ സാഹസികമായി ഓടിച്ചിട്ട് പിടികൂടി.
വള്ളിക്കോട് സ്വദേശി രാധാകൃഷ്ണനാണ് തൻ്റെ ബൈക്ക് മോഷ്ടിച്ചയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ബൈക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് പോലീസിൽ പരാതി നൽകി മടങ്ങിവരുമ്പോഴാണ്, തൻ്റെ കൺമുന്നിലൂടെ അതേ ബൈക്കുമായി മോഷ്ടാവ് പോകുന്നത് രാധാകൃഷ്ണൻ്റെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ പിന്നാലെ ഓടി ബൈക്ക് തള്ളിമറിച്ചിട്ട് കള്ളനെ പിടികൂടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
മുട്ടിക്കുളങ്ങര ആലിൻചോട് സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മദ്യലഹരിയിലായിരുന്നു രാജേന്ദ്രൻ മോഷണം നടത്തിയതെന്നും ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട
മറ്റൊരാൾക്കായി ഹേമാംബിക നഗർ പോലീസ് തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ 16 വർഷമായി രാധാകൃഷ്ണൻ ഉപയോഗിച്ചുവരുന്ന പ്ലാറ്റിന ബൈക്കാണ് മൂന്ന് ദിവസം മുൻപ് മോഷണം പോയത്.
പുതുപ്പരിയാരം ഹെൽത്ത് സെന്ററിൽ ഡോക്ടറെ കാണാനെത്തിയ രാധാകൃഷ്ണൻ, ആശുപത്രിക്ക് പുറത്ത് ബൈക്ക് പാർക്ക് ചെയ്തിരുന്നു. തിരികെ വന്നപ്പോഴാണ് ബൈക്ക് മോഷണം പോയതായി അറിഞ്ഞത്.
തുടർന്ന് പോലീസിൽ പരാതി നൽകി മടങ്ങുന്ന വഴിയാണ് തൻ്റെ ബൈക്ക് മറ്റൊരാൾ ഓടിച്ചുപോകുന്നത് കണ്ടതെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ഉടൻതന്നെ പിന്നാലെ ഓടി ബൈക്ക് തടഞ്ഞുനിർത്തി നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ പിടികൂടുകയായിരുന്നു.
മോഷ്ടാവ് ബൈക്കുമായി പോകുന്നതിൻ്റെയും ഇയാളെ പിടികൂടുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]