സ്കൂൾ കുട്ടികൾ ഓട്ടോറിക്ഷയിൽ അതീവ അപകടകരമായി യാത്രചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനത്തിന് കാരണമാകുന്നു. അഹമ്മദാബാദിലെ മണിനഗറിലാണ് സംഭവം.
വിദ്യാർത്ഥികളുമായി പോകുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ ഒരു ആൺകുട്ടി തൂങ്ങിയിരുന്ന് യാത്ര ചെയ്യുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. കുട്ടിയുടെ ശരീരം പൂർണ്ണമായും വാഹനത്തിന് പുറത്താണ്.
ഒരു നേരിയ കമ്പി മാത്രമാണ് സുരക്ഷയ്ക്കായി ആകെയുള്ളത്. വിദ്യാർത്ഥികളുടെ സുരക്ഷയെ അവഗണിച്ച ഓട്ടോ ഡ്രൈവർ, സ്കൂൾ അധികൃതർ, കുട്ടിയുടെ രക്ഷിതാക്കൾ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ദൃശ്യങ്ങൾ അഹമ്മദാബാദ് പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. It’s been 2025 and still this is how students are going to school in Maninagar, Ahmedabad.
Strict action should be taken against auto driver, Doon school and may be parents for allowing this.@AhmedabadPolice @TOIAhmedabad @AMCommissioner pic.twitter.com/hLMzC7VelG — Dr Harsh Jagetiya (@JagetiyaHarsh) October 5, 2025 ഡോ. ഹർഷ് ജഗതിയ എന്നയാളാണ് എക്സിൽ (ട്വിറ്റർ) ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.
“വർഷം 2025 ആയിട്ടും അഹമ്മദാബാദിലെ മണിനഗറിൽ വിദ്യാർത്ഥികൾ ഇങ്ങനെയാണ് സ്കൂളിൽ പോകുന്നത്” എന്ന കുറിപ്പോടെയാണ് പോസ്റ്റ്. “ഓട്ടോ ഡ്രൈവർ, സ്കൂൾ, രക്ഷിതാക്കൾ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണം” എന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
“ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി. ഉചിതമായ നടപടി സ്വീകരിക്കാൻ ട്രാഫിക് കൺട്രോൾ റൂമിന് നിർദ്ദേശം നൽകിയിട്ടുണ്ട്,” എന്ന് അഹമ്മദാബാദ് പോലീസ് പോസ്റ്റിന് മറുപടി നൽകി.
ഒക്ടോബർ അഞ്ചിനാണ് വീഡിയോ പങ്കുവെച്ചതെങ്കിലും, ഇത് എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. ദൃശ്യങ്ങൾ വൈറലായതോടെ നെറ്റിസൺസിൻ്റെ ഭാഗത്തുനിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]