ചണ്ഡിഗഡ്: ഹരിയാന എഡിജിപി പുരൻ കുമാറിനെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെച്ച് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
2001 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പുരൻ കുമാർ. “ചണ്ഡീഗഡിലെ സെക്ടർ 11 ലെ 116-ാം നമ്പർ വീട്ടിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് വിവരം ലഭിച്ചത്.
ഹരിയാന കേഡറിലെ 2001 ബാച്ച് ഉദ്യോഗസ്ഥനാണ്. പൊലീസ് സംഘം സ്ഥലത്തുണ്ട്.
അന്വേഷണം പുരോഗമിക്കുകയാണ്”- ചണ്ഡിഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് കൻവർദീപ് കൗർ പറഞ്ഞു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ അമ്നീത് പി കുമാറാണ് പുരൻ കുമാറിന്റെ ഭാര്യ.
സംഭവം നടക്കുമ്പോൾ ഔദ്യോഗിക സന്ദർശനാർത്ഥം ജപ്പാനിലായിരുന്ന അവർ സ്ഥലത്തുണ്ടായിരുന്നില്ല. വീടിന്റെ ബേസ്മെൻ്റിൽ പുരൻ കുമാറിന്റെ മകളാണ് മൃതദേഹം ആദ്യം കണ്ടത്.
സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്പി കൻവർദീപ് കൗർ വ്യക്തമാക്കി. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]