
.news-body p a {width: auto;float: none;} മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സഹോദരന് 123 വർഷം തടവ്. മഞ്ചേരി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 12ാം വയസിലാണ് പെൺകുട്ടി 19കാരനായ സഹോദരന്റെ പീഡനത്തിനിരയാവുന്നത്.
തുടർന്ന് ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്തു. കേസിന്റെ വിചാരണവേളയിൽ പെൺകുട്ടിയും മാതാവും അമ്മാവനും കൂറുമാറിയിരുന്നു.
തുടർന്ന് ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് പ്രതി സഹോദരനാണെന്ന് സ്ഥിരീകരിച്ചത്. 123 വർഷം തടവിന് പുറമെ പ്രതി ഏഴ് ലക്ഷം രൂപ പിഴയും ഒടുക്കണം.
പിഴത്തുക പെൺകുട്ടിയുടെ ക്ഷേമപ്രവർത്തനത്തിനായി വിനിയോഗിക്കണം. മഞ്ചേരി പോക്സോ കോടതി ജഡ്ജി എം അഷ്റഫാണ് ശിക്ഷ വിധിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]