
.news-body p a {width: auto;float: none;}
നടൻ മണികണ്ഠൻ ആർ ആചാരിയും രശ്മി ആർ നായരും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഷോർട് ഫിലിം വൈറലാവുന്നു. റെഡ് എന്ന് പേര് നൽകിയിരിക്കുന്ന ഷോർട് ഫിലിം ഒരുക്കിയിരിക്കുന്നത് ഹരി വിശ്വം ആണ്. സസ്പെൻസ് ത്രില്ലർ പശ്ചാത്തലത്തിലാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.
മാത്യു എന്ന കഥാപാത്രമായി മണികണ്ഠനും അഞ്ജലി എന്ന കഥാപാത്രമായി രശ്മിയും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഹരി വിസ്മയം ആണ് റെഡിന്റെ സംവിധാനം നിർവഹിച്ചത്. രാഹുൽ പി എസ് ആണ് നിർമാണം. ഛായാഗ്രഹണം: അജയ് ജോസഫ്, സംഗീതം: വിനീഷ് മണി.
മോഡലും ആക്ടിവിസ്റ്റും കൂടിയായ രശ്മി നായർക്ക് സമൂഹമാദ്ധ്യമങ്ങളിൽ അനേകം ഫോളോവേഴ്സുമുണ്ട്. രശ്മി നായർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അടുത്തിടെ പുത്തൻ ബിഎംഡബ്ള്യു കാർ സ്വന്തമാക്കിയ വിവരവും അവർ പങ്കുവച്ചിരുന്നു.
ദുൽഖർ സൽമാൻ നായകനായ കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെയാണ് മണികണ്ഠൻ അരങ്ങേറ്റം കുറിച്ചത്. കമ്മട്ടിപ്പാടത്തിലെ കഥാപാത്രത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം പേട്ട എന്ന ചിത്രത്തിലും മണികണ്ഠൻ വേഷമിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മമ്മൂട്ടി ചിത്രങ്ങളായ മാമാങ്കം, ബ്രമയുഗം എന്നിവയ്ക്ക് പുറമെ തുറമുഖം, ഈശോ, അഞ്ചക്കള്ളക്കോക്കാൻ, ചിത്തിനി, സോളമന്റെ തേനീച്ചകൾ, പത്തൊൻപതാം നൂറ്റാണ്ട്, കുരുതി എന്നിങ്ങനെ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ മണികണ്ഠൻ മിക്ക കഥാരാത്രങ്ങൾ അവതരിപ്പിച്ചു.