
.news-body p a {width: auto;float: none;}
കോട്ടയം: മകളുടെ വിവാഹദിനത്തിൽ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമോലി പാണപിലാവ് ഗവൺമെന്റ് സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. വാഴൂർ പതിനേഴാംമെെലിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. മകളുടെ വിവാഹ ശേഷം കോട്ടയം കുടയംപടിയിലുള്ള വരന്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
വാഴൂർ പതിനേഴാംമെെൽ ഇളമ്പള്ളിക്കവല വളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഹെെവേയിൽ നിന്നും മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഷീനയുടെ ഭർത്താവ് ഷംസുദീനും മകൻ നെബിൻ മുഹമ്മദിനും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]