
.news-body p a {width: auto;float: none;} കാൻബെറ: സാങ്കേതിക തകരാർ മൂലം വിമാനത്തിനുള്ളിലെ എല്ലാ സ്ക്രീനുകളിലും പ്ലേ ആയത് അശ്ലീലച്ചുവയുള്ള സിനിമ. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്ന് ജപ്പാനിലെ ഹനേഡയിലേക്ക് പോകുകയായിരുന്ന ക്വാണ്ടാസ് ( QF59) വിമാനത്തിലാണ് സംഭവം നടന്നത്.
2023ൽ പുറത്തിറങ്ങിയ ആർ സർട്ടിഫിക്കറ്റ് ഉള്ള സിനിമയാണ് പ്ലേ ആയത്. സാങ്കേതിക തകരാർ കാരണം സിനിമ ഓഫ് ചെയ്യാൻ പോലും കഴിയാത്തത് ക്രൂ അംഗങ്ങളിൽ ഉൾപ്പെടെ ആശങ്കയ്ക്ക് ഇടയാക്കി.
കുട്ടികൾ ഉൾപ്പെടെ സഞ്ചരിച്ചിരുന്ന വിമാനമായിരുന്നു. അശ്ലീല ഭാഷകളും രംഗങ്ങളും ഉൾപ്പെട്ട
സിനിമയാണ് പ്ലേയായത്. ‘സിനിമ പോസ് ചെയ്യാനോ ഓഫ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല.
സിനിമയിലെ മോശം ഭാഗങ്ങൾ പ്ലേ ആയിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ഏകദേശം ഒരു മണിക്കൂർ എടുത്തു.
നിരവധി കുടുംബങ്ങളും കുട്ടികളും സഞ്ചരിച്ചിരുന്ന വിമാനമായിരുന്നു’-ഒരു യാത്രക്കാരൻ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. ക്രൂ അംഗം ഒരു യാത്രക്കാന് ഇഷ്ടമുള്ള സിനിമ പ്ലേ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് എല്ലാ സ്ക്രീനുകളിലും ഡാഡിയോ സിനിമ പ്ലേ ആയതെന്ന് ന്യൂയോർക്ക് പോസ്റ്റ് പറയുന്നു.
സംഭവത്തിൽ ക്വാണ്ടാസ് ക്ഷമാപണം നടത്തിയിരുന്നു. ഇനി ഇത്തരത്തിലുള്ള സംഭവം ഉണ്ടാക്കില്ലെന്നും എല്ലാവർക്കും കാണാൻ കഴിയുന്ന സിനിമകൾ മാത്രമേ പ്ലേ ചെയ്യുകയുള്ളുവെന്നും അവർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]