
.news-body p a {width: auto;float: none;}
അടുത്തിടെ ഗായിക അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സഹോദരി അഭിരാമി സുരേഷാണ് ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.
ആശുപത്രിയിലെ സ്ട്രച്ചറിൽ അമൃതയെന്ന് തോന്നിപ്പിക്കുന്ന ഒരാളെ കാർഡിയാക്ക് ഐസിയുവിലേക്ക് പ്രവേശിപ്പിക്കുന്ന ചിത്രമായിരുന്നു അഭിരാമി പോസ്റ്റ് ചെയ്തത്. എന്റെ ചേച്ചിയെ ഉപദ്രവിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കൂ എന്ന കുറിപ്പും പങ്കുവച്ചിരുന്നു. എന്നാൽ പിന്നീട് അഭിരാമി അത് ഡിലീറ്റ് ചെയ്തിരുന്നു. തുടർന്ന് നിരവധി പേരാണ് അമൃതയ്ക്ക് എന്ത് പറ്റി എന്ന് ചോദിച്ചുകൊണ്ട് രംഗത്തെത്തിയത്.
ആശുപത്രിവാസത്തിന് ശേഷം വീട്ടിലെത്തിയിരിക്കുകയാണ് അമൃതയിപ്പോൾ. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും അവർ നന്ദി പറഞ്ഞു. “മൈ ഗേൾ ഈസ് ബാക്ക് ഹോം” എന്നെഴുതിയ സുഹൃത്തിന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് അമൃത നന്ദി പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂടാതെ എല്ലാവർക്കും നവരാത്രി ആശംസയറിയിച്ചുകൊണ്ട്, കീർത്തനം ആലപിക്കുന്ന ഒരു വീഡിയോയും അവർ പങ്കുവച്ചിട്ടുണ്ട്. നെഞ്ചിൽ ബാൻഡേജും കാണാം. ‘ഈ നവരാത്രിയിൽ ദേവി അനുഗ്രഹങ്ങൾ ചൊരിയട്ടെ, അന്ധകാരവും തിന്മയും തുടച്ചുനീക്കട്ടെ. നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി . അനാരോഗ്യം മൂലം ശബ്ദം ദുർബലമാണെങ്കിലും, ഞാൻ പതുക്കെ സുഖം പ്രാപിക്കുന്നു. നിങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ട് ഞാൻ കൂടുതൽ ശക്തി കണ്ടെത്തുകയാണ്. നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് മനോഹരവും സമാധാനപരവുമായ നവരാത്രി ആശംസിക്കുന്നു.’- എന്നാണ് അമൃത വീഡിയോയ്ക്കൊപ്പം കുറിച്ചത്.