
.news-body p a {width: auto;float: none;}
കൊച്ചി: ലോക്കൽ കമ്മിറ്റി യോഗത്തിലെ അഴിമതി ചർച്ചയ്ക്ക് പിന്നാലെ അടിപിടിയുണ്ടായ സംഭവത്തിൽ നേതാക്കൾക്കെതിരെയടക്കം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റിൽ ഇന്ന് അച്ചടക്ക നടപടിയുണ്ടാകും. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 11 ബ്രാഞ്ച് സെക്രട്ടറിമാരെ നീക്കി. സംഭവത്തിൽ അറസ്റ്റിലായ ലോക്കൽ കമ്മിറ്റിയംഗമടക്കം ആറുപേരെ കോടതി റിമാൻഡ് ചെയ്തു. അറസ്റ്റിലായവരിൽ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുമുണ്ട്.
ലോക്കൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.ആർ. സത്യന്റെ പരാതിയിൽ ലോക്കൽ കമ്മിറ്റിയംഗം സുരേഷ് ബാബു, ചമ്പക്കര വല്ലൂർ ബ്രാഞ്ച് സെക്രട്ടറി ബി. ബൈജു, അയ്യങ്കാളി ബ്രാഞ്ച് സെക്രട്ടറി സൂരജ് ബാബു, അയ്യങ്കാളി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.എസ്. സനീഷ്, ഡി.വൈ.എഫ്.ഐ. തൃക്കാക്കര ബ്ളോക്ക് കമ്മിറ്റിയംഗം കെ.ബി. സൂരജ്, പാർട്ടി മെമ്പർ സുനിൽകുമാർ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്.
പേട്ട ജംഗ്ഷനിലെ പൂണിത്തുറ ലോക്കൽ കമ്മിറ്റി ഓഫീസിൽ ശനിയാഴ്ച രാത്രി എട്ടു മണിക്കാണ് പാർട്ടി ലോക്കൽ നേതാക്കൾ ഓഫീസിലും റോഡിലും തമ്മിലടിച്ചത്. പരിക്കേറ്റ ലോക്കൽ സെക്രട്ടറി സത്യനും ലോക്കൽ കമ്മിറ്റിയംഗങ്ങളായ ഇ.കെ. സന്തോഷും പൂണിത്തുറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ ബി. അനിൽകുമാറും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും മറുപക്ഷത്തെ ലോക്കൽ കമ്മിറ്റിയംഗങ്ങളും ബ്രാഞ്ചുസെക്രട്ടറിമാരുമായ ആറ് പേർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ആർക്കും കാര്യമായ പരിക്കില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടി.പി. ദിനേശനെതിരെ പേട്ടയിലെ സ്ത്രീ നൽകിയ സാമ്പത്തിക പരാതി ചർച്ച ചെയ്യാൻ ജില്ലാ കമ്മിറ്റി നിർദ്ദേശപ്രകാരം വിളിച്ച യോഗത്തിൽ ദിനേശന് അനുകൂലമായി സെക്രട്ടറി സംസാരിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. പുതുതായി തിരഞ്ഞെടുത്ത ബ്രാഞ്ച് സെക്രട്ടറിമാർ ഓഫീസിന് പുറത്തുണ്ടായിരുന്നു. ഇവരും തർക്കത്തിന്റെ ഭാഗമായതോടെ കൂട്ടഅടിയായി.
ഇതേ വിഷയത്തിൽ രണ്ടു മാസം മുമ്പ് പൂണിത്തുറ ലോക്കൽ കമ്മിറ്റിയിലെ ഏഴ് അംഗങ്ങളും 15 ബ്രാഞ്ച് സെക്രട്ടറിമാരിൽ പത്തു പേരും രാജി സമർപ്പിച്ചിരുന്നു. ദിനേശനെ ചുമതലയിൽ നിന്ന് മാറ്റിയാണ് അന്ന് പ്രശ്നം പരിഹരിച്ചത്.