
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഫൈനല്‍ മഴ മൂലം പൂര്‍ത്തിയാക്കാനായില്ലെങ്കിലും ഇന്ത്യ എങ്ങനെ സ്വര്‍ണം നേടി എന്നാണ് ആരാധകരുടെ സംശയം. മഴമൂലം ഒരു ഇന്നിംഗ്സ് പോലും പൂര്‍ത്തിയാക്കാത്ത മത്സരങ്ങള്‍ ഫലമില്ലാതെ ഉപേക്ഷിച്ചിക്കുകയാണ് സാധാരണഗതിയില്‍ പതിവ്. ഫൈനലാണെങ്കില്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയും ചെയ്യും. എന്നാല്‍ അഫ്ഗാനെതിരായ ഫൈനല്‍ മത്സരം പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചിട്ടും ഇന്ത്യക്ക് മാത്രം സ്വര്‍ണം നല്‍കിയത് എങ്ങനെയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ അഫ്ഗാനിസ്ഥാന് ഇന്നിംഗ്സ് 18.2 ഓവറിലെത്തിയപ്പോഴണ് മഴ എത്തിയത്. മഴ തുടര്‍ന്നതോടെ പിന്നീട് മത്സരം പുനരാരംഭിക്കാനുമായില്ല. അഞ്ചോവറെങ്കിലും ഇന്ത്യക്ക് ബാറ്റ് ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയികളെ കണ്ടെത്താമായിരുന്നു. അതിനുള്ള സാധ്യതയും മഴ ഇല്ലാതാക്കിയതോടെയാണ് ഇന്ത്യ ജേതാക്കളായത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലാദ്യമായാണ് പുരുഷ ക്രിക്കറ്റില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്.
ഏഷ്യന്‍ ഗെയിംസിനുള്ള ക്രിക്കറ്റ് നിയമപ്രകാരം നോക്കൗട്ട് മത്സരങ്ങളില്‍ മത്സരം സാധ്യമാവാതെ വന്നാല്‍ ടി20യില്‍ ഉയര്‍ന്ന റാങ്കിംഗ് ഉള്ള ടീമിനെ വിജയികളായി പ്രഖ്യാപിക്കും. ഫൈനലില്‍ മഴമൂലം മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതോടെ റാങ്കിംഗില്‍ അഫ്ഗാനെക്കാള്‍ മുന്നിലുള്ള ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും അഫ്ഗാന് പത്താം സ്ഥാനത്തുമാണ്.
ഡ്രിങ്ക്സ് ബ്രേക്കിനിടെ ഗ്രൗണ്ടിൽ നമസ്കരിച്ച് പ്രാര്‍ഥനയിൽ മുഴുകി പാക് താരം മുഹമ്മദ് റിസ്വാൻ-വീഡിയോ
ക്രിക്കറ്റിന് പിന്നാലെ പുരുഷന്മാരുടെ കബഡിയിലും സ്വര്‍ണം നേടിയതോടെ ഹാങ്ചൗവിലെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 28 ആയി. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടത്തെ സീനിയര്‍ ടീം ക്യാപ്റ്റന്ർ രോഹിത് ശര്‍മയും അഭിനന്ദിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ നേട്ടമെന്നാണ് രോഹിത് ഇന്ത്യയുടെ മെഡല്‍ നേട്ടത്തെ വിശേഷിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Oct 7, 2023, 3:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]