

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോട്ടയം പുതുതായി നിർമ്മിച്ച ആർക്കിടെക്ടർ ബ്ലോക്കിന്റെയും മെൻസ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം ഒക്ടോബർ 10 ന് ; ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു
സ്വന്തം ലേഖകൻ
പാമ്പാടി: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് കോട്ടയം പുതുതായി നിർമ്മിച്ച ആർക്കിടെക്റ്റർ ബ്ലോക്കിന്റെയും മെൻസ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം 2023 ഒക്ടോബർ 10 ചൊവ്വാഴ്ച 11.30 നു ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.
സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കുന്നതാണ്. പുതുപ്പള്ളി എം.എൽ.എ., ചാണ്ടി ഉമ്മൻ, തോമസ് ചാഴിക്കാടൻ എം.പി. എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
13 കോടി 83 ലക്ഷം രൂപ ചെലവഴിച്ചാണ് , നിലവിൽ മൂന്ന് നിലകളിലായി 5,801 സ്ക്വയർ മീറ്റർ ആർക്കിടെക്ടർ ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. 6.6 കോടി രൂപ ചിലവഴിച്ചാണ് 2,979 സ്ക്വയർ മീറ്റർ ഉള്ള രണ്ടാമത്തെ മെൻസ് ഹോസ്റ്റൽ നിർമ്മിച്ചിരിക്കുന്നത്. നാല് നിലകളിലായി 225 വിദ്യാർത്ഥികൾക്ക് താമസസൗകര്യമുള്ള ഈ ഹോസ്റ്റലിൽ 74 മുറികളും ആധുനിക രീതിയിലുള്ള അടുക്കളയും മെസ്സ് ഹാളും ക്രമീകരിച്ചിട്ടുണ്ട്.
കോളേജിന് 3 ബസുകൾ എം. പി ഫണ്ട് മുഖേന നൽകിയ തോമസ് ചാഴികാടൻ എം.പി. യെ, എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ റെജി സക്കറിയ ആദരിക്കും. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, കോൺട്രാക്ടർമാരെ ആദരിക്കും. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. രാജശ്രീ എം.എസ് സ്വാഗതവും പ്രിൻസിപ്പൽ ഡോ. പ്രിൻസ് എ. നന്ദിയും അറിയിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ. വി., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ്, ജില്ലാ പഞ്ചായത്ത് മെമ്പർ രാധാ വി. നായർ, ഗ്രാമപഞ്ചായത്ത് മെമ്പർ സെബാസ്റ്റ്യൻ ജോസഫ്, വി.എം പ്രദീപ്, മാത്തുക്കുട്ടി ഞായർകുളം എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]