
ചെന്നൈ : കേന്ദ്ര സർക്കാരിനെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ എംകെ സ്റ്റാലിൻ. ഡിഎംകെ എംപി ജഗത്രക്ഷകനെതിരെയുള്ള ഐടി റെയ്ഡുകളിലും ഡൽഹി മദ്യ അഴിമതിക്കേസിൽ എഎപി എംപി സഞ്ജയ് സിംഗിന്റെ അറസ്റ്റിനെതിരെയുമായിരുന്നു സ്റ്റാലിന്റെ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന് അതിരുകളില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യൻ ബ്ലോക്ക് നേതാക്കൾക്കെതിരെ രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ ഏജൻസികളെ
കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്തതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഈ റെയ്ഡുകളെന്ന് സ്റ്റാലിൻ പറഞ്ഞു.