
സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം. ഇങ്ങനെ കേട്ടാൽ മലയാളികൾക്ക് പ്രതീക്ഷ ഏറെയാണ്.
പൊലീസ് യൂണിഫോമിലെ അദ്ദേഹത്തിന്റെ ലുക്കും മുൻകാലങ്ങളിൽ ഇറങ്ങിയ ചിത്രങ്ങളും തന്നെയാണ് അതിന് കാരണം. നിലവിൽ ഗരുഡൻ എന്ന ചിത്രത്തിലും പൊലീസ് വേഷത്തിൽ ആണ് സുരേഷ് ഗോപി എത്തുന്നത്.
ഈ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഗരുഡന്റെ പോസ്റ്റർ ആണ് പുറത്തുവിട്ടിരിക്കുന്നത്.
ഗരുഡന്റെ ചിറകിൽ ബിജു മേനോന്റെ മുഖവും ഉടൽ ഭാഗമായി സുരേഷ് ഗോപിയെയും ആണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ഗരുഡന്റെ ചിറകുകൾ അനീതിക്ക് മേൽ കൊടുംങ്കാറ്റാവും’, എന്നാണ് പോസ്റ്റർ പങ്കിട്ട് സുരേഷ് ഗോപി കുറിച്ചത്.
പിന്നാലെ നിരവധി പേർ അഭിനന്ദനങ്ങളും കമന്റുകളുമായി രംഗത്തെത്തി. എല്ലാം വിജയത്തിൽ എത്തട്ടെ എന്നാണ് ആരാധകർ പറയുന്നത്. നീണ്ടകാലത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗരുഡൻ.
അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ തിരക്കഥ ഒരുക്കുന്നത് കൊണ്ടുതന്നെ ഗരുഡന്റെ പ്രേക്ഷ പ്രതീക്ഷ വലുതാണ്. 50 കോടില് ഓടിക്കയറിയ ‘പടത്തലവൻ’, ‘കണ്ണൂർ സ്ക്വാഡി’ന് അഭിനന്ദനവുമായി ദുൽഖർ ലീഗൽ ത്രില്ലർ മൂഡിലുള്ള ചിത്രത്തിൽ കേരള ആംഡ് പൊലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവൻ എന്ന കഥാപാത്രത്തെ ആണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷം ബിജുമേനോൻ കൈകാര്യം ചെയ്യുന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ നേതൃത്വത്തിൽ മാജിക് ഫ്രെയിംസ് ആണ് ഗരുഡന്റെ നിർമാണം.
ചിത്രം നവംബറിൽ തിയറ്ററുകളിൽ എത്തും. ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
Last Updated Oct 6, 2023, 8:40 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]