
അഖില്‍ സജീവ് ഉള്‍പ്പെട്ട സ്പൈസസ് ബോര്‍ഡ് നിയമന തട്ടിപ്പില്‍ യുവ മോര്‍ച്ച നേതാവിനും പങ്കെന്ന് പൊലീസ്. യുവമോര്‍ച്ച നേതാവ് രാജേഷ് എന്നു വിളിപ്പേരുള്ള ശ്രീരൂപിനാണ് തട്ടിപ്പില്‍ പങ്കുള്ളത്. നിയമനത്തിന് പണം നല്‍കിയത് രാജേഷിനാണെന്ന് അഖില്‍ സജീവിന്റെ മൊഴി. പത്തനംതിട്ടയിലെ യുവംമോര്ച്ച നേതാവാണ് രാജേഷ്.
ഇയാളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. പത്തനംതിട്ട എസ്പി വി അജിത്തും കന്റോണ്‍മെന്റ് പൊലീസും നടത്തിയ ചോദ്യം ചെയ്യലിലാണ് അഖില്‍ സജീവിന്റെ നിര്‍ണായക മൊഴി വന്നത്. അഖില്‍ സജീവുമായി രാജേഷിന് ബിസിനസ് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി.
രാജേഷിന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റടക്കം പൊലീസ് ശേഖരിച്ചു. രാജേഷ് എന്ന ശ്രീരൂപിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ഇയാളെ കണ്ടെത്താന്‍ കഴിയുമെന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights: Yuva morcha leader was also involved in the Spices Board recruitment scam involving Akhil Sajeev
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]