
ന്യൂഡൽഹി : സമാധാനത്തിനുളള നൊബേൽ പുരസ്കാരം ഇറാനിയൻ ആക്ടിവിസ്റ്റും മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ നർഗീസ് മുഹമ്മദിക്ക്. ഇറാനിലെ സ്ത്രീകളുടെ അവകാശത്തിനുളള പോരാട്ടമാണ് പുരസ്കാരത്തിനു അർഹയാക്കിയത്.
വിവേചനത്തിനും അടിച്ചമർത്തലിനുമെതിരെ നർഗീസ് ശക്ത മായ പോരാട്ടം നടത്തിയിരുന്നു. 259 വ്യക്തികളും 92 സംഘടനകളുമാണ് സമാധാനത്തിനുളള നൊബേലിനായി പരിഗണിച്ചത്.
പൗരോഹിത്യ വ്യവസ്ഥയെ എതിർക്കുകയും നിർബന്ധിത ഹിജാബിനെതിരെ ശബ്ദമുയർത്തുകയും ചെയ്തിട്ടുണ്ട്.
1972-ൽ ഇറാനറെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള സഞ്ജാനിലാണ് നർഗീസ് ജനിച്ചത്. ഫിസിക്സിൽ ബിരുദം നേടി എഞ്ചിനീയറായ നർഗീസ് പിന്നീട് മാധ്യമപ്രവർത്തനത്തിലേക്ക് തിരിഞ്ഞു. 2003-ൽ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ ഇറാനിയൻ അഭിഭാഷകൻ ഷിറിൻ ഇബാദി സ്ഥാപിച്ച സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഡിഫൻഡേഴ്സിൽ ചേർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]