
പലപ്പോഴായി ബംഗളൂരു വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ തികച്ചും വിചിത്രം എന്ന് തോന്നുന്ന ഒരു കാര്യത്തിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചിരിക്കയാണ് ബംഗളൂരു. പകുതി പണി കഴിഞ്ഞിരിക്കുന്ന ഒരു ബസ് സ്റ്റോപ്പ് തിരക്കുള്ള റോഡരികിൽ നിന്നും മോഷണം പോയി.
ഇരിപ്പിടങ്ങളും മേൽക്കൂരയും തൂണുകളുമടക്കം സകലതും കള്ളന്മാർ കൊണ്ടുപോയി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇനിയവിടെ ബസ് സ്റ്റോപ്പിന്റേതായി യാതൊന്നും ബാക്കിയില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. കണ്ണിംഗ്ഹാം റോഡിലുള്ള 10 ലക്ഷം രൂപ ചെലവിൽ സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിക്കുന്ന ബസ് സ്റ്റോപ്പാണ് കള്ളന്മാർ അടിച്ചോണ്ട് പോയത്. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലാണ് ബസ് സ്റ്റോപ്പ്.
നിലവിൽ, വൈസ് പ്രസിഡന്റ് എൻ രവി റെഡ്ഡി മോഷണക്കാര്യത്തിൽ പരാതി നൽകുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൊലീസ് സമീപത്തെ സ്ഥാപനങ്ങളിൽ നിന്നുള്ള സിസിടിവി ഫൂട്ടേജുകൾ പരിശോധിക്കുന്നുണ്ട്.
അതേ സമയം നേരത്തെ പാർട്ട് ടൈം ജോലി നൽകാം എന്ന വ്യാജേന ബംഗളൂരു സ്വദേശിനിയായ യുവതിയിൽ നിന്നും തട്ടിപ്പുകാർ 60 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, സർജാപൂർ പ്രദേശത്ത് താമസിക്കുന്ന 27 -കാരിയായ സോഫ്റ്റ്വെയർ എഞ്ചിനീയറാണ് യുവതി. സെപ്റ്റംബർ 11 മുതൽ 19 വരെയുള്ള തീയതികളിലാണ് അവൾക്ക് പണം നഷ്ടമായത്.
പാർട്ട് ടൈം ജോലി എന്ന് കാണിക്കുന്ന ടെലഗ്രാം ലിങ്ക് തുറന്ന യുവതിയോട് ഹോട്ടലുകൾ റിവ്യൂ ചെയ്യാനാണ് പറഞ്ഞിരുന്നത്. അതിൽ നിന്നും ചെറിയ തുകകൾ കിട്ടി. എന്നാൽ, കൂടുതൽ തുകയ്ക്ക് വേണ്ടി പണം ഇൻവെസ്റ്റ് ചെയ്യാൻ യുവതിയോട് ആവശ്യപ്പെടുകയുമായിരുന്നു. തന്റെയും അമ്മായിഅമ്മയുടേയും അക്കൗണ്ടിൽ നിന്നും എടുത്ത പണമാണ് അവൾ നൽകിയത്.
Last Updated Oct 6, 2023, 9:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]