
കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച് മുങ്ങിയ കള്ളനെ വടകര ജയിലിൽ നിന്നും പൊക്കി പൊലീസ്. വയനാട് പുത്തൻ കുന്ന് സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തലശ്ശേരി പൊലീസ് പിടികൂടിയത്.
പഴയ വാഹനങ്ങള്‍ മാത്രം മോഷ്ടിക്കുന്ന കള്ളൻ, അഞ്ച് മാസം മുൻപ് തലശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച് മുങ്ങി. സംഭവത്തില്‍ തലശ്ശേരി പൊലീസിൽ പരാതിയെത്തി. കേസന്വേഷണം സമാനമായി കോഴിക്കോട് താമരശ്ശേരിയിൽ നടന്ന മോഷണത്തിലേക്കെത്തി. ഈ കേസിൽ വടകര സബ് ജയിലിൽ കഴിയുന്ന ഷമീറിനെ ചോദ്യം ചെയ്തതോടെ തലശ്ശേരി മോഷണക്കേസിന്റെ ചിത്രം തെളിഞ്ഞു.
മോഷ്ടിച്ച വാഹനങ്ങള്‍ കോഴിക്കോടും മലപ്പുറത്തുമായി വിൽപ്പന നടത്തിയിരുന്നു. വിറ്റ് പോകാതെ വന്നാൽ വാടകയ്ക്ക് നൽകും. മോഷ്ടിക്കുന്നത് പഴയ വാഹനമായതിനാൽ ഉടമകള്‍ പരാതിയുമായെത്തുന്നതും കുറവ്. ഇത് പ്രതിക്ക് സഹായമായതായി പൊലീസ് പറഞ്ഞു. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]