

ലോട്ടറി തട്ടിപ്പ് വീരൻ പിടിയിൽ ; ഇയാൾ ലോട്ടറി വിൽപ്പനക്കാരിയെ പറ്റിച്ച് ലോട്ടറിയിൽ നമ്പർ തിരുത്തി 5000 രൂപ തട്ടിയെടുക്കുകയായിരുന്നു; മൂന്ന് വർഷമായി 500 മുതൽ 10000 രൂപ വരെയാണ് പ്രതി നമ്പർ തിരുത്തി വിൽപ്പനക്കാരെ വിശ്വസിപ്പിച്ച് വഞ്ചിക്കുന്നത്
സ്വന്തം ലേഖകൻ
പാലക്കാട്: കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദ്രനഗറിലെ പാതയോര ലോട്ടറി വിൽപ്പനക്കാരിയുടെ അടുത്ത് എത്തിയ ശേഷം ലോട്ടറിയിൽ നമ്പർ തിരുത്തി 5000 രൂപ തട്ടിയ കേസിൽ എന്നയാളെയാണ് കസബ പൊലീസ് പിടികൂടിയത്.
മൂന്ന് വർഷമായി ജില്ലയിലെ പലഭാഗങ്ങളിലെയും പ്രായമായതും പുതിയ ലോട്ടറി വിൽപ്പനക്കാരെയും തിരഞ്ഞുപിടിച്ച് ലോട്ടറിയുടെ നമ്പറിൽ തിരുത്തിയ ശേഷം കുശലം പറഞ്ഞ് കുറച്ച് ലോട്ടറിയും വാങ്ങിയാണ് ഖഫൂർ പോവുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
500 മുതൽ 10000 രൂപവരെയാണ് പ്രതി നമ്പർ തിരുത്തി വിൽപ്പനക്കാരെ വിശ്വസിപ്പിച്ച് വഞ്ചിക്കുന്നത്. നിരവധി പരാതികൾ പല സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടിയ ശേഷം ധാരാളം പരാതിക്കാർ കസബ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നുണ്ട്. വരുന്ന ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുന്നതാണ്.
മിക്കതും 500, 1000 രൂപയുടെ ആയതിനാൽ ചിലർ പരാതി കൊടുക്കാൻ മടിക്കുന്നതാണ് ഖഫൂറിനെ വീണ്ടും ഇത്തരത്തിലുള്ള തട്ടിപ്പ് നടത്താൻ പ്രേരണയാക്കിയത് എന്ന് പ്രതി സമ്മതിച്ചു. തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിക്കുന്നത്.
കസബ സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഉടനെ തന്നെ പഴുതുകൾ അടച്ചുള്ള അന്വേഷണം ആരംഭിക്കുകയും വളരെ പെട്ടെന്ന് തന്നെ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റു ചെയ്യുകയും ചെയ്തു. പാലക്കാട് ജില്ല പോലീസ് മേധാവി ആനന്ദ് ഐ.പി.എസ്, ഡിവൈഎസ്പി സുന്ദരൻ എന്നിവരുടെ നിർദേശ പ്രകാരം കസബ ഇൻസ്പെക്ടർ രാജീവ് എൻ.എസ്, എസ്.ഐ രാജേഷ് സി.കെ, സീനിയർ പോലീസ് ഓഫീസർമാരായെ രാജീദ്.ആർ, സിജി , കൃഷ്ണദാസ്, സായൂജ്, ജയപ്രകാശ് എന്നിവരാണ് പ്രതിയെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]