
എംജി സർവകലാശാലയുടെ കീഴിലുള്ള കാമ്പസുകളിൽ നടന്ന തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം. എടത്തല അൽ അമീൻ കോളജിലെ അധ്യാപകരടക്കം മണിക്കൂറുകളോളം പൂട്ടിയിട്ടു. ഇന്ന് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
ഉച്ചയ്ക്ക് ശേഷമാണ് കാമ്പസിൽ എസ്എഫ്ഐ കെഎസ്യു തർക്കം ഉടലെടുത്തത്. യൂണിയൻ ഭാരവാഹിസ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ നാമനിർദ്ദേശ പത്രികയിൽ അപാകതയുണ്ടെന്നാണ് ഇരുകൂട്ടരുടെയും ആക്ഷേപം. പിന്നീട് കാര്യങ്ങൾ സംഘർഷത്തിലേക്ക് വഴിമാറി. സംഘർഷത്തിൽ ചില വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഡിവൈഎസ്പി അടക്കമുള്ളവർ കോളജിൽ എത്തിയിട്ടുണ്ട്.
Story Highlights: MG University Elections: Widespread violence
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]